‘”കോവാക്സിൻ ടിഎം”കൊറോണ വയറസ്സിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ വാക്സിൻ ആഗസ്റ്റിൽ വിപണിയിൽ

‘കോവാക്സിൻ ടിഎം’ (COVAXIN™️) എന്ന പേരിൽ ഇന്ത്യയിലെ ആദ്യ കൊറോണ വാക്സിൻ വികസിപ്പിച്ചെടുത്തത്

0

ഡൽഹി: ലോകമാകെ വ്യാപിച്ച നോവൽ കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധിക്കാനായി വാക്സിൻ വികസിപ്പിച്ചെടുത്തു ഇന്ത്യ   വാക്സിന്റെ ആദ്യരൂപം വികസിപ്പിക്കുകയും മനുഷ്യരിൽ പരീക്ഷണം വിജയകാരമായി പൂർത്തിയാക്കുകയും ചെയ്തു ഭാരത് ബയോടെക്കാണ് .

വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയിരുന്നു . ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചത് . ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിൻ വികസിപ്പിച്ചെടുത്തത്.

ഇന്ത്യയിൽ മരുന്ന് കമ്പനികൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ വാക്സിൻ വികസിപ്പിക്കാൻ രംഗത്തുണ്ടെങ്കിലും ഈ രംഗത്ത് ആദ്യ ചുവടുവെയ്പ്പ് നടത്താൻ ഭാരത് ബയോടെക്കിന് കഴിഞ്ഞു. മനുഷ്യരിലെ പരീക്ഷണമാണ് നിർണായക കടമ്പ. ഇത് വിജയകരായി പൂർത്തിയാക്കിയാൽ ആഗസ്റ്റ് മാസത്തിൽ വാക്സിൻ വിപണിയിലെത്തി ക്കാനാണ് തീരുമാനം

You might also like

-