കോവിഡ് 19 രാജ്യത്തു രണ്ടാമത്തെ മരണം ഡൽഹിയിൽ കൊറോണ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 69വയസുകാരി മരിച്ചു
ഡൽഹി ആർ എം ൽ ആശുപത്രിയിൽ ചികില്സയിലായിരുന്ന ഇവർക്ക് കോവിഡ് 19 സ്ഥികരിച്ചിരുന്നു വിദേശത്തുനിന്നും മടങ്ങി എത്തിയ മകനിൽ നിന്നുമാണ് ഇവർക്ക് രോഗം പടർന്നത്
ഡൽഹി;കൊറോണ ബാധ രാജ്യത്ത് രണ്ടാമത്തെ മരണം ഡൽഹിയിൽ, ഡൽഹി ജംപുരി സ്വദേശിനീ 69 കാരിയാണ് മരിച്ചത് .ഡൽഹി ആർ എം ൽ ആശുപത്രിയിൽ ചികില്സയിലായിരുന്ന ഇവർക്ക് കോവിഡ് 19 സ്ഥികരിച്ചിരുന്നു ഡൽഹി റാം മനോഹർലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വരുടെ മകനും നേരത്തേ കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നാണ് ഇയാൾ ഇന്ത്യയിലെത്തിയത്കൊറോണ ബാധിതനായ ഇവരുടെ മകൻ ഇപ്പോഴു ആശുപത്രിയിൽ ചികിത്സയിലാണ്.
കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരമായി. രണ്ട് രാജ്യങ്ങളില്‍ കൂടി ഇന്ന് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.132 രാജ്യങ്ങളിലാണ് ഇതുവരെ കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. കെനിയയിലും കസാക്കിസ്ഥാനിലും പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ആഗോളതലത്തില്‍ 138156 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ 5080 ആയി. ചൈനയില്‍ രോഗബാധിതരുടെ എണ്ണം 80813 ആയി.
3176 പേരാണ് ചൈനയില്‍ രോഗം മൂലം ഇത് വരെ മരിച്ചത്. ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ കോവിഡ്19 മൂലം മരിച്ചത് ഇറ്റലിയിലാണ്. രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് മരണനിരക്ക് 23% ആണ് ഉയര്‍ന്നത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 1016 ആയി. ഇറാനില്‍ കോവിഡ് 19 വേഗത്തിലാണ് വ്യാപിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 85 പേരാണ്
ഓസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡുട്ടണ് രോഗം സ്ഥിരീകരിച്ചു. ഓസ്ട്രേലിയയില്‍ പുതിയതായി 39 കേസുകള്‍ സ്ഥിരീകരിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമാകുകയാണ്. ഡൌ ജോണ്‍സ് സൂചിക 1987 ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്.