കൊറോണ: ചൈനയിൽ മരണം 490; സ്ഥിരീകരിച്ചവരുടെ എണ്ണം 24,324

ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുളളരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല .

0

ചൈനയിൽ സ്ഥിരീകരിച്ച കേസുകൾ: ചൈനയിൽ 24,363, വിദേശത്ത് 182

– മരണം: ചൈനയിൽ 491, വിദേശത്ത് 1

– വീണ്ടെടുത്തു: 892

– കണ്ടെടുത്തവർക്ക് വീണ്ടും ശുദ്ധീകരണ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

– മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് സ്ഥിരീകരിച്ചു

– പ്രതിരോധ പ്രവർത്തനങ്ങൾ 31 പ്രവിശ്യകളിലും സ്വയംഭരണ പ്രദേശങ്ങളിലും ചൈനീസ് പ്രധാന ഭൂപ്രദേശത്തെ മുനിസിപ്പാലിറ്റികളിലും സജീവമാക്കി

ചൈനയില്‍‌ കൊറോണ വൈറസ് ബാധിച്ച് മരിച്ചരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇതുവരെ 490 പേര്‍ മരിച്ചതായി ചൈനീസ് ആരോഗ്യമിഷന്‍ വ്യക്തമാക്കി. ഇന്നലെ 65 പേരാണ് മരിച്ചത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ് മരണം ഏറെയും. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,324 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം വൈറസ് സ്ഥിരീകരിച്ചത് 3884 പേര്‍ക്കാണ്. ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും രണ്ട് പേര്‍ മരിച്ചിരുന്നു

ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുളളരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല . 3700 സഞ്ചാരികളും ജീവനക്കാരും കപ്പലിലുണ്ട്. കപ്പലിലുളള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചതിലാണ് 10 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരന് വൈറസ് സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ നിരീക്ഷണത്തിലാക്കിയത്

You might also like

-