കോവിഡ് 19; മരണം 8000 പിന്നിട്ടു , 24 മണിക്കൂറിനിടെ ലോകത്ത് മരിച്ചത് 803 പേര്‍
വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം മരിച്ചത് 803 പേര്‍. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് , ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 345 പേര്‍ മരിച്ചു.
ന്യൂസ് ഡെസ്ക് :ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വയർലെസ്സ്
മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ലോകമുഴുവനുമുള്ള രാജ്യങ്ങൾ പടർന്നു കഴിഞ്ഞു ഇതോടെ ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരം കടന്നു . വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം മരിച്ചത് 803 പേര്‍. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് , ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 345 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 2503 ആയി.
ഗള്‍ഫ് രാജ്യങ്ങളിലുടെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ മാത്രം ആറ് ഗൾഫ് രാജ്യങ്ങളിലുമായി 74 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 1185 ആയി.യു.എ.ഇയിൽ വിസാ വിലക്ക് കൂടുതൽ കർക്കശമാക്കി. ബഹ്റൈനിൽ യാത്രാനിയന്ത്രണം ഇന്ന് പ്രാബല്യത്തിൽ വരും.സൗദിയിൽ 38, യു.എ.ഇയിൽ 15, ഒമാനിൽ 9, കുവൈത്തിൽ 7, ഖത്തറിൽ മൂന്ന്, ബഹ്റൈനിൽ രണ്ട് എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഏതാനും ഇന്ത്യക്കാരും ഉൾപ്പെടും.അതേസമയം ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. 165 രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി തൊന്നൂറ്റി എട്ടായിരം കടന്നു.