ചൈനയിൽ കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി

ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 300ആയി ഉയര്‍ന്നു. ഇതുവരെ 11 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണം തല്‍ക്കാലം വേണ്ടെന്നാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. ഇറാനില്‍ 95 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും ഇതിനോടകം മരണ സംഖ്യ 16 കടന്നു

0

ചൈനയിൽ കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി. 80,389 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 27,483 പേര്‍ക്ക് അസുഖം ഭേദമായി. അതേസമയം ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു.ചൈനയിൽ കൊറോണ ബാധയുടെ വ്യപനം നിയന്ത്രണ വിധേയമായെങ്കിലും സ്ഥിഗതികൾ ഇപ്പോഴും നിയന്ത്രണ വിധേയമല്ല

ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 300ആയി ഉയര്‍ന്നു. ഇതുവരെ 11 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണം തല്‍ക്കാലം വേണ്ടെന്നാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. ഇറാനില്‍ 95 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും ഇതിനോടകം മരണ സംഖ്യ 16 കടന്നു. ഇറാനിലെ രോഗബാധയുടെ വ്യാപ്തി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.ഇറ്റലിയിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ദക്ഷിണ കൊറിയ യിൽ മരണം
പതിനൊന്നായി . 169 അണുബാധകൾ സ്ഥിരീകരിച്ചു രാജ്യത്ത് ഇപ്പോൾ കുറഞ്ഞത് 1,146 കൊറോണ ബാധ സ്ഥികരിച്ചിട്ടുണ്ട് , അവയിൽ ഭൂരിഭാഗവും ഡേഗു നഗരത്തിലും പരിസരത്തും.ആഗോളതലത്തിൽ കുറഞ്ഞത് 80,000 പേർക്കെങ്കിലും രോഗം കണ്ടെത്തിയിട്ടുണ്ട്

You might also like

-