ബിജെപി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് കെസി വേണുഗോപാൽ
പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയമാണിത്. 14 ഡിസിസികളും കോർ കമ്മിറ്റികളും കഷ്ടപ്പെടുകയും പാടുപെടുകയും ചെയ്തു.
ഡൽഹി | ബിജെപി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോണ്‍ഗ്രസിന്‍റെ നിലപാടാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു.പിഐഎമ്മിന്റെ ഭരണത്തിൽ എല്ലാ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന വരാണ് ഐക്യ ജനാധിപത്യമുന്നണി, നൂറുകണക്കിന് കള്ളക്കേസുകൾ അക്രമങ്ങൾ അതിനെയൊക്കെ അതിജീവിച്ചാണ് കോൺഗ്രസ് പ്രവർത്തകർ. നൽകിയ വലിയ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിക്കുന്നു കെ സി വേണുഗോപാൽ പറഞ്ഞു.
പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയമാണിത്. 14 ഡിസിസികളും കോർ കമ്മിറ്റികളും കഷ്ടപ്പെടുകയും പാടുപെടുകയും ചെയ്തു. വിജയം സമ്മാനിക്കുന്നതിൽ പിണറായി വിജയൻ സർക്കാറിന് വലിയൊരു പങ്കുണ്ട് ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേടാനുള്ള സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു. തൃശ്ശൂരിന് ശേഷം തിരുവനന്തപുരം കോർപ്പറേഷനും ബിജെപിക്ക് കൊടുക്കാൻ ഒരേയൊരു കാരണക്കാരനെ ഉള്ളൂ അത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമാണ്. മൃദു സമീപനം ബിജെപിയുടെ നേതാക്കൾ സ്വീകരിച്ചു. തിരുവനന്തപുരത്തെ ശക്തികേന്ദ്രങ്ങളെല്ലാം ഒലിച്ചു പോയത് അതുകൊണ്ടാണ് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലുമടക്കം ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോടായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി. യുഡിഎഫിനെ വിജയിപ്പിക്കാൻ ജനങ്ങൾ തയ്യാറാണെന്നും അതനുസരിച്ചുള്ള പ്രവർത്തനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ക്യാപ്റ്റൻ ആരാണെന്ന ചോദ്യത്തിൽ ജനങ്ങളാണ് ക്യാപ്റ്റനെന്നായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി. കൂട്ടായ നേതൃത്വത്തിന്‍റെ പ്രവര്‍ത്തന ഫലമാണെന്നും വ്യക്തിപരമായി ആരുടെയും വിജയമല്ലെന്നും കൂട്ടായ പ്രവർത്തനത്തിന്‍റെ വിജയമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
സമാനതകളില്ലാത്ത തരംഗമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി ഉണ്ടായതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പത്തുവര്‍ഷമായി കേരളത്തിൽ ഭരണമില്ല. എല്ലാ പീഡനങ്ങളും അനുഭവിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ. കള്ളക്കേസുകൾ അടക്കം സര്‍ക്കാരെടുത്തു. സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്‍റെ വിജയമാണിത്. വിജയദിനത്തിൽ അടക്കം സിപിഎം അക്രമം നടത്തി. എത്രമാത്രം പ്രയാസം സഹിച്ചാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അഭിനന്ദിക്കുകയാണ്. ചിട്ടിയായ പ്രവർത്തനങ്ങൾ ഡിസിസികൾ നടത്തി. ഈ വിജയം സമ്മാനിക്കുന്നതിൽ പിണറായി സർക്കാരിന്‍റെ വലിയ പങ്കുണ്ട്. കേന്ദ്രവുമായി കീഴടങ്ങൽ രീതിയിലാണ് സർക്കാർ മുന്നോട്ടുപോയത്.തൃശൂരിനുശേഷം തിരുവനന്തപുരവും കൊടുത്തതിൽ കാരണക്കാർ സിപിഎമ്മും സർക്കാരുമാണ്. ശബരിമല കൊള്ള പ്രോത്സാഹിപ്പിച്ചത് സി പി എമ്മും സർക്കാരുമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി വിജയത്തിൽ എന്തോ വലിയ സംഭവം നടന്നുവെന്ന പേരിലാണ് മോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും പ്രതികരണം.
തിരുവനന്തപുരം വിട്ടാൽ ഒന്നും കിട്ടിയിട്ടില്ല. കേരളം ബിജെപിയെ കീഴിലേക്ക് പോകുകയാണെന്ന് മായാ പ്രപഞ്ചം സൃഷ്ടിക്കുകയാണ്. കേരളത്തിൽ അട്ടിമറി നടന്നുവെന്നത് തെറ്റായ കാര്യമാണ്. ഇത്തരം പ്രചരണങ്ങളാണ് ബിജെപി നടത്തുന്നത്. തിരുവനന്തപുരത്തെ പരാജയത്തിന് പൂർണ കാരണം സിപിഎം മാത്രമാണ്. സിപിഎമ്മിന്‍റെ വാർഡുകളാണ് ചോർന്നുപോയത്. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിൽ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് കാത്തിരുന്ന് കാണാമെന്നായിരുന്നു കെസി വേണുഗോപാലിന്‍റെ പ്രതികരണം. ഒരു വിജയം ഉണ്ടായതിന് പിന്നാലെ മറ്റൊരു പാർട്ടിയെ വിളിക്കുന്നതിൽ തനിക്ക് പ്രതികരിക്കാനാവില്ലെന്നും കൂടിയാലോചനകൾ വേണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. എംഎം മണിയുടെ പ്രസ്താവനക്കെതിരെയും കെസി വേണുഗോപാൽ രംഗത്തെത്തി. ഒരു നേതാവിന്‍റെയും പോക്കറ്റിൽ നിന്ന് എടുക്കുന്ന പൈസയല്ലെന്നും കേരളത്തിലെ ജനങ്ങളെ എംഎം മണി അപമാനിച്ചുവെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. മണിയുടെ ശൈലിയിൽ പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് പാർട്ടി സെക്രട്ടറി പോലും നടത്തിയത്. പെൻഷൻ തന്നാൽ വോട്ട് ചെയ്യാൻ ബാധ്യസ്ഥരാണ് എന്ന രീതിയിലാണ് പ്രതികരണം.