ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കു :പ്രിയങ്ക ഗാന്ധി
'യു.പി നിയമസഭ സീറ്റുകളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് നാമനിർദേശം ചെയ്യുക, കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കും'- പ്രിയങ്ക
യു പി ,ബുലന്ദേശ്വർ | 2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുലന്ദേശ്വറിൽ കോൺഗ്രസ് പ്രതിജ്ഞ സമ്മേളനത്തിനിടെ നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ‘യു.പി നിയമസഭ സീറ്റുകളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് നാമനിർദേശം ചെയ്യുക, കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കും’- പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗലിന്‍റെ പ്രസ്താവനകള്‍ അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രിയങ്കയുടെ പ്രഖ്യാപനത്തോടെ ഈ അഭ്യൂഹങ്ങളില്ലാതായി. മറ്റൊരു പാർട്ടിയുമായി സഖ്യംവേണ്ടെന്ന് പ്രിയങ്ക ഗാന്ധിയോട് നിരവധി നേതാക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദേശ്വർ തുടങ്ങിയ 14 ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ആവശ്യമുയര്‍ന്നത്
അതേസമയം കോൺഗ്രസുമായി സഖ്യം ചേരില്ലെന്ന് കഴിഞ്ഞ ദിവസം സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചുരുന്നു. കോൺഗ്രസുമായുള്ള സഖ്യം തങ്ങൾക്ക് ഗുണം ചെയ്യില്ലെന്നാണ് അഖിലേഷ് യാദവ് അറിയിച്ചത്. കോൺഗ്രസുമായോ ബിഎസ്പിയായോ സഖ്യത്തിനില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസുമായി ആരും സഖ്യത്തിന് ചേരാഞ്ഞ സാഹചര്യത്തിലാണ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്നറിയിച്ച് പ്രിയങ്ക എത്തിയത്.
അഖിലേഷ് യാദവ് സഖ്യത്തിനില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. 40 ശതമാനം സീറ്റിൽ വനിതകളെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ വോട്ടർമാരിൽ പകുതി സ്ത്രീകളാണ്. സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ മിക്ക പ്രഖ്യാപനങ്ങളും. സ്ത്രീ പക്ഷ പ്രകടന പത്രിക പ്രത്യേകം പുറത്തിറക്കുമെന്നും പ്രിയങ്ക അറിയിച്ചിരുന്നു.