സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. ,വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരൻ കണ്ണൂര്‍, കോന്നി സീറ്റുകളിലുംസ്ഥാനാർത്ഥികളെ പിന്നീട്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്

ഡല്‍ഹി| നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്.

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയുടെ പേര് ആദ്യഘട്ട പട്ടികയില്‍ നിന്ന് ഒഴിവാക്കി. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല. ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ.

ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്
ധർമ്മടം: അബ്ദുൽ റഷീദ്
തലശ്ശേരി: കെ.പി. സാജു
പേരാവൂർ: അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (ST): ഉഷ വിജയൻ
സുൽത്താൻ ബത്തേരി (ST): ഐ.സി. ബാലകൃഷ്ണൻ
കൽപ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
നാദാപുരം: കെ.എം. അഭിജിത്ത്
കൊയിലാണ്ടി: അഡ്വ. കെ. പ്രവീൺ കുമാർ
ബാലുശ്ശേരി (SC): വി.ടി. സൂരജ്
എലത്തൂർ: വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത്: അഡ്വ. കെ. ജയന്ത്
നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (SC): എ.പി. അനിൽ കുമാർ
തവനൂർ: വി.എസ്. ജോയ്
പൊന്നാനി: നൗഷാദ് അലി
തൃത്താല: വി.ടി. ബൽറാം
കോങ്ങാട് (SC): കെ.എ. തുളസി
മലമ്പുഴ: എ. സുരേഷ്
പാലക്കാട്: രമേഷ് പിഷാരടി
തരൂർ (SC): കെ.സി. സുബ്രഹ്മണ്യൻ
ചിറ്റൂർ: അഡ്വ. സുമേഷ് അച്യുതൻ
നെന്മാറ: എ. തങ്കപ്പൻ
ആലത്തൂർ: കെ.എൻ. ഫെബിൻ
മണലൂർ: ടി.എൻ. പ്രതാപൻ
ഒല്ലൂർ: അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
തൃശ്ശൂർ: രാജൻ ജെ. പല്ലൻ
നാട്ടിക (SC): അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം: ടി.എം. നാസർ
പുതുക്കാട്: കെ.എം. ബാബുരാജ്
ചാലക്കുടി: സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ: ഒ.ജെ. ജനീഷ്
അങ്കമാലി: റോജി എം. ജോൺ
ആലുവ: അൻവർ സാദത്ത്
പറവൂർ: വി.ഡി. സതീശൻ
എറണാകുളം: ടി.ജെ. വിനോദ്
തൃക്കാക്കര: ഉമ തോമസ്
കുന്നത്തുനാട് (SC): വി.പി. സജീന്ദ്രൻ
മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടൻ
വൈക്കം (SC): കെ. ബിനിമോൻ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി: ചാണ്ടി ഉമ്മൻ
അരൂർ: ഷാനിമോൾ ഉസ്മാൻ
ചേർത്തല: കെ.ആർ. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്: രമേഷ് ചെന്നിത്തല
മാവേലിക്കര (SC): അഡ്വ. മുത്തുരാജ്
കരുനാഗപ്പള്ളി: സി.ആർ. മഹേഷ്
കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം: ജ്യോതികുമാർ ചമക്കാല
കുണ്ടറ: പി.സി. വിഷ്ണുനാഥ്
കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ: സൂരജ് രവി
ചിറയിൻകീഴ് (SC): രമ്യ ഹരിദാസ്
വട്ടിയൂർക്കാവ്: കെ. മുരളീധരൻ
കോവളം: എം. വിൻസെന്റ്
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

You might also like

-