കോൺ​ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്ക്?

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ കോൺ​ഗ്രസിന് തിരിച്ചടിയായി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് പോയിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും നേതാക്കളുടെ കൊഴിഞ്ഞ്പോക്ക് തുടരുകയാണ്.

0

ഡൽഹി|  കോൺ​ഗ്രസ് നേതാവ് മനീഷ് തിവാരി ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ആർപിഎം സിങ് മനീഷ് തിവാരിയുമായി സംസാരിച്ചെന്നാണ് വിവരം. മുൻ കേന്ദ്രമന്ത്രി കൂടിയാണ് മനീഷ് തിവാരി.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ കോൺ​ഗ്രസിന് തിരിച്ചടിയായി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് പോയിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും നേതാക്കളുടെ കൊഴിഞ്ഞ്പോക്ക് തുടരുകയാണ്. മധ്യപ്രദേശിൽ കമൽനാഥും മകനും നാളെ ബിജെപിയിലേക്ക് പോകും എന്നാണ് സൂചന. അതിനിടെയാണ് ഇപ്പോൾ മനീഷ് തിവാരിയുടെ പേരും ഉയർന്നുകേൾക്കുന്നത്.

മനീഷ് തിവാരി ബിജെപിയുമായി ആ​ദ്യഘട്ട ചർച്ച നടത്തി. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് അദ്ദേഹം ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് ഇപ്പോൾ‌ പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ കോൺ​ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന നേതാവാണ് ആർപിഎം സിങ്. അദ്ദേഹം ഇപ്പോൾ യുപിയിൽ നിന്നുള്ള രാജ്യസഭാം​ഗമാണ്. ആർപിഎം സിങ് മനീഷ് തിവാരിയുമായി ചർച്ച നടത്തിയെന്ന വിവരം പുറത്തുവരുന്നതോടെ കോൺ​ഗ്രസ് കൂടുതൽ ആശങ്കയിലാണ്. എന്നാൽ, വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ മനീഷ് തിവാരി ഇതുവരെ തയ്യാറായിട്ടില്ല.

You might also like

-