ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കുറ്റവിമുക്തന്‍.
കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
കൊച്ചി: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കോടതി നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ തമ്പാനൂര്‍ പൊലീസ് നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്നായിരുന്നു കെ സുധാകരന്റെ ആവശ്യം.
കെ സുധാകരന്റെ ഹര്‍ജി അനുവദിച്ചുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കുകയായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി വിചാരണ കോടതി തള്ളിയത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.