രാഹുലിന് പകരംപകരക്കാരൻ അടുത്തയാഴ്ച ?
കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മുതിർന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, മുകുള്‍ വാസ്‌നിക്, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍
തിരുവനന്തപുരം :രാഹുൽ ഗാന്ധി കോൺഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തുനിന്നും ചുമതല വിട്ടൊഴിഞ്ഞതോടെ പുതിയ അദ്ധ്യാകാശനെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളാണ് കോൺഗ്രസ്സിൽ നടന്നുവരുന്നത് ഇതിനിടെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ അടുത്തയാഴ്ച പ്രഖ്യാപിക്കാനാണ് നേതാക്കളുടെ നീക്കം . ഇതിനായുള്ള ചര്‍ച്ചകള്‍ നേതാക്കള്‍ ഊര്‍ജിതമാക്കി. രാഹുലിനെ പിന്തുണച്ചും മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ വിമര്‍ശനവുമായിമായി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരായ പോരാട്ടം പഴയതിലും ശക്തമായി തുടരുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടരുയാണ്.
കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മുതിർന്ന നേതാക്കളായ
സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, മുകുള്‍ വാസ്‌നിക്, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. ദളിത് നേതാവ്, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ എന്നിങനെ ഷിന്‍ഡെക്കാണ് മൂന്‍തൂക്കം. അടുത്തയാഴ്ച ആദ്യം പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും.
രാഹുലിന്റെ രാജിയോടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായി. രാഹുലിനെ പോലെ തീരുമാനം എടുക്കാന്‍ ചുരുക്കം ചിലര്‍ക്കെ കഴിയൂ എന്ന് മുതിര്‍ന്ന നേതാക്കളെ ലക്ഷ്യം വച്ചു പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.