ബക്രീദിനോട് അനുബന്ധിച്ച് കോവിഡ് ലോക്ഡൗണിൽ ഇളവുകൾ രോഗവ്യാപനം കൂട്ടും ഐ എം എ
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കുന്ന നടപടി ശരിയല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം ∙ ബക്രീദിനോട് അനുബന്ധിച്ച് കോവിഡ് ലോക്ഡൗണിൽ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർഥാടന യാത്രകൾ മാറ്റിവച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകുന്ന ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.സർക്കാർ തീരുമാനം അനവസരത്തിലുള്ളതെന്നും ഐ.എം.എ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കുന്ന നടപടി ശരിയല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ദേശീയ കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ് സംബന്ധിച്ച് ഐ.എം.എ സംസ്ഥാന ഘടകത്തിന് അറിവില്ലെന്നാണ് റിപ്പോര്‍ട്ട്.
ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നത്. വാരാന്ത്യ ലോക്ക്ഡൗണിലടക്കം ഇളവുകളുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പം മറ്റ് വ്യാപാര സ്ഥാപനങ്ങളും ഇന്ന് മുതല്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കും. രാത്രി എട്ടു വരെയാണ് കടകളുടെ പ്രവര്‍ത്തന സമയം.3 ദിവസം കടകൾ തുടർച്ചയായി തുറക്കാനാണ് അനുമതി. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണം 40 ആക്കി ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കർശനമായി പരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്