വാക്സീൻ വിതരണത്തിലെ ആശങ്ക, ഹർജികൾ വീണ്ടും പരിഗണിക്കും
വാക്സീൻ സ്ലോട്ട് ലഭ്യമാകുന്നതിലെ പ്രശ്നങ്ങൾ പുതിയ വാക്സീൻ നയം നടപ്പിലാകുന്നതോടെ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്
കൊച്ചി: വാക്സീൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്സീൻ, സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി അറിയിച്ചേക്കും. വാക്സീൻ സ്ലോട്ട് ലഭ്യമാകുന്നതിലെ പ്രശ്നങ്ങൾ പുതിയ വാക്സീൻ നയം നടപ്പിലാകുന്നതോടെ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.ശുചീകരണത്തൊഴിലാളികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്