കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധിത പണപ്പിരുവ്: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ പിരിച്ചതെന്ന് കർഷകർ പറയുന്നു.
ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രൻ. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ അത് ഉപയോഗപ്പെടുത്തുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായിയാണ് പരാതി ഉയർന്നത്. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ പിരിച്ചതെന്ന് കർഷകർ പറയുന്നു.
കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. വിഷയത്തിൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകിയിരുന്നു . പണം വാങ്ങുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.