കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി. തോമസിന്‍റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. വൈദ്യുത മന്ത്രി കെ കൃണന്‍കുട്ടി കര്‍ഷകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു കുടുംബം പരാതി അറിയിച്ചത്
വയനാട് | കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി. തോമസിന്‍റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. വൈദ്യുത മന്ത്രി കെ കൃണന്‍കുട്ടി കര്‍ഷകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു കുടുംബം പരാതി അറിയിച്ചത്.മെഡിക്കല്‍ കോളേജില്‍ നല്ല ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ലെന്നും ആംബുലന്‍സ് അനുവദിച്ചതിലും വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. തോമസിന്റെ മകള്‍ സോനയാണ് മന്ത്രിയെ സമീപിച്ചത്. പരാതി നല്‍കുന്നതിനിടെ സോന മന്ത്രിയുടെ Add Newമുന്നില്‍ പൊട്ടിക്കരഞ്ഞു
തോമസിന് ചികിത്സ നൽകിയില്ലെന്ന പരാതിയുമായി മകൾ സോന മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിൽസ നൽകാൻ വിദഗ്ധ ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. മികച്ച ചികിൽസ കിട്ടിയില്ല. ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു.വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തില്‍ വെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു