വീണാ ജോർജിനെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം ,സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി

മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കരിങ്കൊടിയുമായി വന്ന കെ എസ് യുക്കാരനാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു

കണ്ണൂർ|ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി. ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് പരാതി നൽകിയത്. എ എൻ ഷംസീറിൻ്റെ ഫോൺ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയത്. അതിനിടെ സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാനാണെന്ന് കെ എസ് യു ആരോപിച്ചു. മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കരിങ്കൊടിയുമായി വന്ന കെ എസ് യുക്കാരനാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ കെ എസ് യുക്കാർ മന്ത്രിയുടെ സമീപത്തേക്ക് എത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഗണ്‍മാനാണ് ദൃശ്യത്തിലുള്ളതെന്നും കെ എസ് യു ആരോപിക്കുന്നു.

മന്ത്രി വീണ ജോർജിന് മർദ്ദനമേറ്റ സംഭവത്തിന് പിന്നില്‍ നടന്നത് പിണറായി- ഷംസീർ തിരക്കഥയെന്ന് കെ മുരളീധരന്‍ ആരോപിച്ചു.എയിംസിലെ വിദഗ്ധ ഡോക്ടർമാരെത്തി മന്ത്രിയുടെ പരിക്ക് പരിശോധിക്കണം.അതാകുമ്പോൾ ആർക്കും പേരുദോഷം ഉണ്ടാകില്ല.കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ പരിസരത്ത് പോലും എത്തിയിട്ടില്ല.മന്ത്രിയാണ് ksu പ്രവർത്തകർക്ക് നേരെ പോയത്.പൊലീസ് മന്ത്രിയെ ശാന്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.പാർട്ടി ഓഫീസ് പോലെയാണ് ഇപ്പോൾ പരിയാരം മെഡിക്കൽ കോളജ്.അങ്ങോട്ടേക്ക് മാറ്റിയത് പോലും തിരക്കഥയുടെ ഭാഗമാണ്.ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ചിരിച്ചയാൾ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ എങ്ങനെയാണ് കഴുത്തിന് പരിക്ക് പറ്റിയത്.ഷംസീര് മുഖ്യമന്ത്രിയെ വിളിക്കുന്നതോടെ പെട്ടെന്ന് കഴുത്തുവേദന വന്നു

വാർത്ത വായിക്കുന്ന പോലെ അഭിനയത്തിലും മന്ത്രി മിടുക്കിയാണ് .മികച്ച അഭിനയത്തിലുള്ള അവാർഡ് മന്ത്രിക്ക് നൽകണം.പുതിയ സ്പീക്കർ വരുന്നത് വരെ സ്പീക്കർ കസേരയിൽ ഇരിക്കേണ്ട ആൾ ആണ് ഷംസീർ.ഡിവൈഎഫ്ഐ നേതാവിന്റെ നിലയിലേക്ക് ഷംസീർ പോകരുതെന്നും കെ മുരളീധരന്‍ പറഞ്ഞു

You might also like

-