റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം മൂലം കർഷൻ ആത്മഹത്യ ചെയ്തതായി പരാതി

പോക്കുവരവ് ചെയ്ത ഭൂമി തണ്ടപ്പേരിൽ ചേർത്തുനൽകാൻ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലന്നും അതുകൊണ്ട് താൻ ജീവനൊടുക്കുകയാണെന്നു ആത്മഹത്യ ചെയ്യുന്നതിന് മുന്പ് ഇയാൾ അട്ടപ്പാടിയിലുള്ള സഹോദരനെ അറിയിച്ചിരുന്നു

പാലക്കാട്| റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥയും അഴിമതിയും മൂലം . കർഷൻ ആത്മഹത്യ ചെയ്തതായി കുടുംബം. പുലിയറ സ്വദേശി പി.കെ ഗോപാലകൃഷ്ണനാണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തത്.പോക്കുവരവ് ചെയ്ത ഭൂമി തണ്ടപ്പേരിൽ ചേർത്തുനൽകാൻ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലന്നും അതുകൊണ്ട് താൻ ജീവനൊടുക്കുകയാണെന്നു ആത്മഹത്യ ചെയ്യുന്നതിന് മുന്പ് ഇയാൾ അട്ടപ്പാടിയിലുള്ള സഹോദരനെ അറിയിച്ചിരുന്നു ആത്മഹത്യ ചെയ്യുന്നതിനായി വിഷം കഴിച്ചുവെന്ന് ഗോപാലകൃഷ്ണൻ ഫോണിൽ വിളിച്ച് പറയുകയും ചെയ്തിരുന്നു .

കാലിലെ അസുഖത്തിന് ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്തതും ബാങ്കിലെ ലോൺ ജപ്തി നടപടിയായതിനാൽ ഭൂമി വിൽക്കാൻ ശ്രമിച്ചെങ്കിലും തണ്ടപ്പേർ കിട്ടാത്തതിനാൽ വിൽക്കാൻ കഴിഞ്ഞില്ല. ഇതിൻ്റെ മനോവിഷമത്തിലായിരുന്നു ഗോപാലകൃഷ്ണനെന്നാണ് സഹോദരൻ പ്രഭാകരൻ പറയുന്നത്. അതേസമയം മൂപ്പിൽ നായരുടെ സർവേ നമ്പറിലുള്ള ഭൂമികൾ ആധാരം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്ന സർവേ നമ്പറിൽ ഉൾപ്പെട്ടതാണ് ഗോപാലകൃഷ്ണന്റെ ഭൂമി. നാല് മാസം മുൻപ് തണ്ടപ്പേർ ലഭിക്കാത്തതിനാൽ നരസിമുക്ക് ഇരട്ടക്കളത്തെ കൃഷണസ്വാമി എന്ന കർഷകൻ ആത്മഹത്യ ചെയ്തിരുന്നു

You might also like

-