രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ പരാതിക്കാരി മൊഴി നൽകി

വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും പരാതിക്കാരിയുടെ മൊഴി. ഐജി ജി പൂങ്കുഴലി നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി

തിരുവനന്തപുരം | രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി വ്യക്തമാക്കി. പരാതിക്കാരി ഡിജിറ്റൽ തെളിവുകളും കൈമാറി. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും പരാതിക്കാരിയുടെ മൊഴി. ഐജി ജി പൂങ്കുഴലി നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ നൽകി.
ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങളാണ് മൊഴിയിലുള്ളത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോയി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ച പോലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ സമർപ്പിച്ചു. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയെന്നും മൊഴിയിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ ഭായമാണെന്നും കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അതിജീവിത അന്വേഷണ സംഘത്തോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നു. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചു. മാനസികമായും ശാരീരികമായും തകർന്ന് പോയി എന്നും അതിജീവിത പറയുന്നു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ ആയി രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നുവെന്നും മൊഴി വിവരത്തിൽ പറയുന്നു.

രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. പേരില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടിരുന്നുവെന്ന് അതിജീവിത പറയുന്നു. തിരുവനന്തപൂരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചത്.
2023ലാണ് സംഭവം നടക്കുന്നത്. 21 വയസായിരുന്നു പെൺകുട്ടിയുടെ പ്രായം. ബെംഗളൂരുവിൽ നഴ്‌സിങ് വിദ്യാർഥിയായിരുന്നു. കെപിസിസിക്ക് ആയിരുന്നു പെൺകുട്ടി ആദ്യം പരാതി നൽകിയത്. കെപിസിസി നേതൃത്വം പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. തുടർന്ന് ആദ്യ പീഡന കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് ഈ പരാതി ഡിജിപി കൈമാറുകയായിരുന്നു. കഴിഞ്ഞദിവസമാണ് കേസിൽ മൊഴി നൽകിയത്.

You might also like

-