വെളിച്ചെണ്ണയിൽ മായം 45 ബ്രാൻഡുകൾ നിരോ
45 വെളിച്ചെണ്ണ ബ്രാൻഡുകൾ കേരളത്തിൽ നിരോധിച്ചു ധിച്ചു
തിരുവനന്തപുരം: 45 വെളിച്ചെണ്ണ ബ്രാൻഡുകൾക്കു സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ കമ്മീഷൻ നിരോധനം ഏർപ്പെടുത്തി. മായം കലർന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്ക്യം അറിയിച്ചു.
കേര മാത, കേര നൻമ, വെണ്മ, കേര സന്പൂർണം, കേര ചോയിസ്, കേര നാളികേര വെളിച്ചെണ്ണ ഗോൾഡ്, കേസരി, കേരം വാലി, കേര നട്സ്, കേര രുചി, കോക്കനട്ട് ടേസ്റ്റി, കേരാമൃതം, കേര കൂൾ, കേര കുക്ക്, കേര ഫൈൻ, മലബാർ കുറ്റ്യാടി, കഐം സ്പെഷൽ, ഗ്രാൻഡ് കൊക്കോ, മലബാർ ഡ്രോപ്സ്, കേര സുപ്രീം, കേരളീയനാട്, കേര സ്പെഷൽ, കേര പ്യുവർ ഗോൾഡ്, അഗ്രോ കോക്കനട്ട് ഓയിൽ, കുക്ക്സ് പ്രൈഡ്, എസ്കെസ് ഡ്രോപ് ഓഫ് നേച്ചർ, ആയുഷ്, ശ്രീകീർത്തി, കേൾഡ, കേരൾ കോക്കനട്ട് ഓയിൽ, വിസ്മയ, എഎസ് കോക്കനട്ട് ഓയിൽ, പിവിഎസ് ത്രിപതി പ്യുവർ, കാവേരി, കൊക്കോ മേൻമ, അന്നപൂർണ നാടൻ, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എൻകെ ജനശ്രീ, കേര നൈസ്, മലബാർ സുപ്രീം, ഗ്രാൻഡ് കുറ്റ്യാടി, കേരള റിച്ച് എന്നീ വെളിച്ചെണ്ണ ബ്രാൻഡുകൾക്കാണ് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്.
ഈ ബ്രാൻഡുകളിലെ വെളിച്ചെണ്ണയുടെ ഉൽപാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവയാണ് നിരോധിച്ചിട്ടുള്ളത്. 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്തവയാണിത്. നിരോധിക്കപ്പെട്ട ഉല്പന്നങ്ങൾ സംഭരിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണെന്നും കമ്മീഷണർ അറിയിച്ചു. ഉല്പന്നങ്ങൾ സംബന്ധിച്ച് വിവരങ്ങൾ www.foodsaftey.Kerala.gov.in ലഭിക്കും.