കോ​വി​ഡ്-19 ; ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പരമ്പര റ​ദ്ദാ​ക്കി

ല​ക്നോ​വി​ല്‍ 15 നും ​കോ​ല്‍​ക്ക​ത്ത​യി​ല്‍ 18 നും ​ന​ട​ക്കാ​നി​രു​ന്ന ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.

0

മും​ബൈ: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പരമ്പര റ​ദ്ദാ​ക്കി.മ​ത്സ​ര​ങ്ങ​ള്‍ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് നേ​ര​ത്തെ ബി​സി​സി​ഐ അ​റി​യി​ച്ചി​രു​ന്നു. പ​ര​മ്ബ​ര​യി​ലെ ശേ​ഷി​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ബി​സി​സി​ഐ ഉ​പേ​ക്ഷി​ച്ചു. ല​ക്നോ​വി​ല്‍ 15 നും ​കോ​ല്‍​ക്ക​ത്ത​യി​ല്‍ 18 നും ​ന​ട​ക്കാ​നി​രു​ന്ന ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.പ​ര​മ്ബ​ര​യി​ലെ ആ​ദ്യ​ത്തെ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തോ​ടെ പ​ര​മ്ബ​ര പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യ​ത്.

ഇം​ഗ്ല​ണ്ടി​ന്‍റെ ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​നം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇം​ഗ്ല​ണ്ട്-​ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ബോ​ര്‍​ഡു​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് പരമ്പര മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. പ​ര​മ്ബ​ര പി​ന്നീ​ട് ന​ട​ത്തു​മെ​ന്ന് ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് വ​ക്താ​വ് അ​റി​യി​ച്ചു. പ​ര​മ്ബ​ര​യ്ക്കാ​യി ക്യാ​പ്റ്റ​ന്‍ ജോ ​റൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ടീം ​ല​ങ്ക​യി​ല്‍ എ​ത്തി​യി​രു​ന്നു. ര​ണ്ടു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്ബ​ര​യി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

You might also like

-