ഈസ്റ്റർ വിഷു രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ച് വിതരണംചെയ്യും മുഖ്യമന്ത്രി
'കോവിഡ് മഹാമാരിക്ക് പുറമെ രാജ്യത്തെ സാമ്പത്തിക നയങ്ങളും തീർത്ത പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തണമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് രണ്ട് മാസത്തെ പെൻഷനുകൾ ഒരുമിച്ച് നൽകുന്നത്. വിപണി കൂടുതൽ സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ളാദപൂർവം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം| രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു . ഈസ്റ്റർ വിഷു പ്രമാണിച്ച് പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. 56,97,455 പേർക്ക് 3,200 രൂപ വീതമാണ് പെൻഷൻ തുകയായി ലഭിക്കുക. മാർച്ചിലെ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തെ ഗഡു കൂടി മുൻകൂറായി നൽകുവാനാണ് തീരുമാനം. ഇതിനായി 1,746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഏപ്രിൽ 14 ന് മുന്നോടിയായി പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘കോവിഡ് മഹാമാരിക്ക് പുറമെ രാജ്യത്തെ സാമ്പത്തിക നയങ്ങളും തീർത്ത പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തണമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് രണ്ട് മാസത്തെ പെൻഷനുകൾ ഒരുമിച്ച് നൽകുന്നത്. വിപണി കൂടുതൽ സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ളാദപൂർവം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.’ – മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ചു ഫയലുകൾ തീർപ്പാക്കണമെന്നു മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു . നിസ്സാര കാരണങ്ങൾ മൂലം തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു .തൊഴിൽ വകുപ്പിന് കീഴിലെ 16 ക്ഷേമനിധി ബോർഡുകൾക്കുമായി സംവിധാനം ചെയ്ത പൊതു സോഫ്റ്റ്‌വെയർ ആയ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.