ലോക് ഡൗൺ ഇളവ് മേഖല തിരിച്ച് ഇടുക്കിയിൽ അതിർത്തികൾ അടച്ചിടും
ഇടുക്കിയിലെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടക്കും. ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല
തിരുവനതപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തുന്നതിനായി ജില്ലകളെ വിവിധ മേഖലകളാക്കി തിരിച്ച് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ ഇവ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.രോഗികള്‍ കൂടുതലുള്ള ജില്ലകളിലെ കൊറോണ രോഗികളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ വിവിധ മേഖലകളായി തിരിക്കുന്നത്
ഒന്നാം മേഖല
സംസ്ഥാനത്ത് കൂടുതല്‍ രോഗികളുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ ആദ്യത്തെ മേഖലയില്‍ പെടുത്തും. കാസര്‍കോട് 61, കണ്ണൂര്‍ 45, മലപ്പുറം 9, കോഴിക്കോട് 9 എന്നിങ്ങനെയാണ് നിലവില്‍ രോഗികളുടെ എണ്ണം ഈ ജില്ലകളില്‍ മെയി മൂന്ന് വരെ നേരത്തെ നിശ്ചയിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്ലാതെ തുടരോണ്ട സ്ഥിതിയാണ് ഉള്ളത്. കോഴിക്കോടിനെ ഈ മേഖലയില്‍ പെടുത്തുന്നതിന് പ്രയാസം ഉണ്ടാവില്ലെങ്കിലും കേന്ദ്ര ലിസ്റ്റില്‍ ഹോട്ട്‌സ്‌പോട്ടിലുള്ള ചില ജില്ലകളെ ഒഴിവാക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വാങ്ങണം. ഈ ജില്ലകളിലെ വില്ലേജുകള്‍ അടച്ചിടും അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഗതാഗതം അനുവദിക്കും.
രണ്ടാം മേഖല
പത്തനംതിട്ട – 6, എറണാകുളം -3, കൊല്ലം-5 എന്നിവയാണ് അടുത്ത മേഖല. പത്തനംതിട്ട എറണാകുളം കൊല്ലം. ഇവിടെ പോസിറ്റീവ് കേസുകള്‍ കുറവാണ്. ഏപ്രില്‍ 24 വരെ ഇവിടെ ശക്തമായ നിയന്ത്രണങ്ങല്‍ തുടരും ഇളവുകള്‍ ആവശ്യമെങ്കില്‍ 24 ശേഷം തീരുമാനിക്കും. ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി ഇവിടെയും അടച്ചിടും.
മൂന്നാം മേഖല
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളാണ് അടുത്ത മേഖല. തിരുവനന്തപുരത്ത്
രണ്ട് പേര്‍ മാത്രമാണ് പോസിറ്റീവായി നില്‍ക്കുന്നത്. ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റ് നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമാകും. സിനിമാശാലകള്‍, ആരാധനാലയങ്ങള്‍ എല്ലാം ഒരേനിലയിലാവും. ആള്‍ക്കൂട്ടം ഇവിടെയും പൂര്‍ണ്ണമായി നിരോധിക്കും. ഇവിടങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിടും. അതോടൊപ്പം ചില കടകള്‍, ഹോട്ടലുകള്‍ എന്നിവ വൈകുന്നേറരം ഏഴ് മണി വരെ അനുവദിക്കും.
നാലാം മേഖല
കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസില്ല. ഇവ മറ്റൊരു മേഖലയായി പരിഗണിക്കും. ഇടുക്കിയിലെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടക്കും. ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ആവശ്യമായ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ കൂട്ടംകൂടല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമായിരിക്കും. എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണം. സാനിറ്റൈസര്‍ കരുതണം. കൊവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കാന്‍ ഓരോ ജില്ലയ്ക്കും പ്രത്യേക പ്ലാനുണ്ടാക്കും. വികേന്ദ്രീകൃതമായി ഇവ നടപ്പാക്കും.
ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പ്ലാനുണ്ടാകണം. രോഗമുക്തരായി ആശുപത്രി വിടുന്നവരും കുടുംബാംഗങ്ങളും ആശുപത്രി വിട്ടാലും 14 ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. തദ്ദേശ സ്ഥാപന തലത്തില്‍ ഇവരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.