പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് രാജിവച്ചു അല്പസമയം
തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്താൽ പാർട്ടി വിടുമെന്ന് അമരീന്ദർ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് രാജിവച്ചു അല്പസമയം മുൻപാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് ഗവർണറെ കണ്ട് അദ്ദേഹത്തിന്റെയും മന്ത്രിസഭയുടെയും രാജി സമർപ്പിച്ചത് . അദ്ദേഹം രാജ്ഭവൻ കവാടത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും, പഞ്ചാബ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽഅറിയിച്ചു
ഇപ്പോൾ ഞാൻ കോൺഗ്രസ് പാർട്ടിയിലാണ്, എന്റെ അനുയായികളുമായി ആലോചിച്ച് ഭാവി നടപടി തീരുമാനിക്കും: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം അമരീന്ദർ സിംഗ് പറഞ്ഞു
“”അനാവശ്യ സംഭാഷണങ്ങൾ നടക്കുന്ന രീതിയിൽ എനിക്ക് അപമാനം തോന്നുന്നു. ഞാൻ ഇന്ന് രാവിലെ കോൺഗ്രസ് പ്രസിഡന്റുമായി സംസാരിച്ചു, ഞാൻ ഇന്ന് രാജിവെക്കുമെന്ന് അവരോട് പറഞ്ഞു … കഴിഞ്ഞ മാസങ്ങളിൽ ഇത് മൂന്നാം തവണയാണ് എംഎൽഎമാരെ കാണുന്നത് … അതുകൊണ്ടാണ് ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചത് ..:അമരീന്ദർ സിംഗ് രാജി സമർപ്പിച്ച ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു
അമരിന്ദർ സിങ്യു യു ഗം അവസാനിച്ചു എന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു .സമയം പുതിയ പഞ്ചാബ് മുഖ്യമന്ത്രി ആരാണെന്ന് പ്രവചിക്കുന്നത് ശരിയാവില്ലെന്ന് പറഞ്ഞ ആദ്യ കോൺഗ്രസ് നേതാവ് പകരക്കാരന് ആരാണെങ്കിലും അത് ഷിരോമണി അകാലി ദളിന് (SAD) മോശം വാർത്തയായിരിക്കുമെന്നും അറിയിച്ചു. താൻ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോണ്ഗ്രസ് ദേശീയ കമ്മിറ്റിയുമായോ ഹൈകമാന്റുമായോ ബന്ധപ്പെട്ടിട്ടില്ല എന്നും അറിയിച്ചു.
അതേസമയം, തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്താൽ പാർട്ടി വിടുമെന്ന് അമരീന്ദർ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്