സർക്കാർ ആരെയും വേട്ടയാടാൻ ഉദ്ദേശിച്ചിട്ടില്ല ,പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാൻ മുഖ്യമന്ത്രി

ദേശീയ തലത്തിൽ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയിൽ ഒന്നാമതാണ് . ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ പത്താം സ്ഥാനത്തേക്ക് എത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്

0

തിരുവനന്തപുരം : കേരളം നിക്ഷേപ- വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ നടത്തുന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിറ്റെക്‌സ് തെലങ്കാനയിൽ നിക്ഷേപം നടത്തുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.കിറ്റെക്‌സിനെ തെലങ്കാന ക്ഷണിച്ചതിൽ തെറ്റില്ല. തങ്ങളുടെ സംസ്ഥാനത്ത് വ്യവസായം കൊണ്ടുവരുന്നതിന് വേണ്ടിയാണ് തെലങ്കാന സർക്കാർ വിമാനം അയച്ചത്. അതിൽ തെറ്റുപറയാൻ ആകില്ല. കേരളത്തിൽ വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളത്. എന്നാൽ കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ തലത്തിൽ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയിൽ ഒന്നാമതാണ് . ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ പത്താം സ്ഥാനത്തേക്ക് എത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെ ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയ്ക്ക് തടസമുണ്ടാക്കുന്നത് നല്ലതല്ല..പരാതികൾ ഉയർന്നാൽ പരിശോധിക്കും. നിയമങ്ങളും ചട്ടങ്ങളും എല്ലാവർക്കും ഒരുപോലെയാണ്. ഇത് വേട്ടയാടലായി ചിത്രീകരിക്കേണ്ട കാര്യമില്ല. സർക്കാർ ആരെയും വേട്ടയാടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

You might also like

-