പെട്ടിമുടി ദുരന്തത്തിന് കാരണം മേഘസ്ഫോടനം ,ആഗസ്റ്റ് ആറിന് പെയ്തത് ൬൧൦ മില്ലിമീറ്റർ മഴ !
ദുരന്തദിവസ്സം മാത്രം 610 മില്ലിമീറ്റർ മഴയാണ് ഇവിടേ പെയ്തത് ആഗസ്റ്റ് മൂന്നുമുതൽ ആറുവരെ തീയതികളിൽ പെയ്ത മഴയുടെ അളവ് 1550 മില്ലിമീറ്ററാണ് .
മൂന്നാർ :70 പേരുടെ ജീവനെടുത്ത പെട്ടിമുടിദുരന്തം ഒരു വർഷ പിന്നിടുമ്പോൾ ദുരന്തത്തിന് കാരണം മേഘസ്ഫോടനമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നതുന്നത് . ഒരിക്കലും ഉരുൾപൊട്ടൽ സാധ്യത ഇല്ലാത്ത പ്രദേശത്ത് ഒരുമല മുഴുവൻ താഴേക്ക് ഒലിച്ചിറങ്ങിദുരന്ത വിതച്ചത് എങ്ങനെ എന്ന ചോദ്യം ആരെയും അത്ഭുതപെടുത്തിയിരുന്നു .പെട്ടിമുടിയിൽ ദുരന്തമുണ്ടായ 2020 ആഗസ്റ്റ് ആറിന് പെയ്ത മഴ മൂന്നാറിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപെടുത്ത വലിയ മഴയായിരുന്നു .ദുരന്തദിവസ്സം മാത്രം 610 മില്ലിമീറ്റർ മഴയാണ് ഇവിടേ പെയ്തത് ആഗസ്റ്റ് മൂന്നുമുതൽ ആറുവരെ തീയതികളിൽ പെയ്ത മഴയുടെ അളവ് 1550 മില്ലിമീറ്ററാണ് .
“ഹിമാലയത്തിലെ മറ്റും ഇത്തരത്തിൽ മേഘ സ്പോടങ്ങൾ
ഉണ്ടാകാറുണ്ടെങ്കിലും പശ്ചിമഘട്ടത്തിലെ മലയോര മേഖലയിൽ എത്രധികം മഴയുണ്ടാകുന്നത് അപൂർവ്വമെന്നാണ് കൊച്ചിൻ യുണിവേസിറ്റിയിലെ കലാവസ്ഥാവിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ: S . അഭിലാഷ് (Cochin University of Science and Technology | CUSAT · Department of Atmospheric Sciences) അഭിപ്രയപ്പെടുന്നത് . മലയോരങ്ങളിൽ മണിക്കൂറിൽ രണ്ടു സെന്റിമീറ്റർ മഴ ലഭിച്ചാൽ വലിയ ഉരുള്പൊട്ടലിനും മലയിടിച്ചലിനും കാരണമാകും എന്നിരിക്കെ ദുരന്ത ദിവസം പെയ്ത മഴയുടെ അളവ് ഞെട്ടിക്കുന്നതാണ് .
വളരെചെറിയ സമയത്തിനുള്ളിൽ, ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം അഥവാ Cloud burst എന്നു വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകൾ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാറുണ്ട്. കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന മഴ പെട്ടെന്നു ശക്തിപ്രാപിക്കുകയും, ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയും ചെയ്യും.
കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായപ്രകാരം മണിക്കൂറീൽ 100 മില്ലീമീറ്ററോളം മഴ ഒരു സ്ഥലത്ത് ലഭിച്ചാൽ അതിനെ മേഘസ്ഫോടനമായി കണക്കാക്കാം
മേഘസ്ഫോടനത്തിനു കാരണമായിത്തീരുന്ന മേഘം അന്തരീക്ഷത്തിൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ രൂപപ്പെടാവുന്നതാണ്.മേഘസ്ഫോടനത്തിനിടയിൽ 20 മില്ലിമീറ്ററിലധികം മഴ വളരെ കുറഞ്ഞ മിനിറ്റുകളിൽ സംഭവിക്കാറുണ്ട്. മലവെള്ളപ്പാച്ചിലിനും, മുന്നറീയിപ്പില്ലാതെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾക്കും മറ്റനേകം നാശനഷ്ടങ്ങൾക്കും മേഘസ്ഫോടനം കാരണമായി തീരാം.
മഴമേഘങ്ങളായ കുമുലോ നിംബസ് മേഘങ്ങളാണ്, മേഘസ്ഫോടനങ്ങൾക്കും കാരണമാകുന്നത്. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനം ഇതാണ്. എന്നാൽ മേഘസ്ഫോടനങ്ങൾക്ക് കാരണമാകുന്ന രീതിയിൽ രൂപപ്പെടുന്ന കുമുലോനിംബസ് മേഘങ്ങൾ ചില പ്രത്യേകതകളുള്ളവയായിരിക്കും എന്നുമാത്രം.
ഭൗമോപരിതലത്തിൽ നിന്ന് ഈർപ്പം നിറഞ്ഞ ഒരു വായൂപ്രവാഹം അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയർന്ന് ഘനീഭവിക്കുമ്പോഴാണ് ദൃഷ്ടിഗോചരമായ മേഘങ്ങൾ രൂപപ്പെടുന്നത്. സാധാരണയായി കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽനിന്നാരംഭിച്ച് പതിനഞ്ചുകിലോമീറ്റർ ഉയരത്തിലുള്ള സീറസ് മേഖലവരെയെത്താം. ഇവയുടെ മുകളറ്റം വളരെ ഉയരത്തിൽ പടർന്നുകയറുന്ന ശക്തമായ കാറ്റായി രൂപപ്പെടുന്നു.ശക്തമായ മഴയും,കാറ്റും, ഇടിയും, ചിലപ്പോഴൊക്കെ ആലിപ്പഴ വർഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്
മേഘസ്ഫോടനത്തിനു കാരണമായേക്കാവുന്ന കുമുലോനിംബസ് മേഘങ്ങൾ . ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലുള്ള ഭാഗത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് രൂപം പ്രാപിക്കുന്നു . മേഘത്തിനുള്ളിൽകൂടി വായു പ്രവാഹം ഉയർന്ന് കൊടുംതണുപ്പിലേക്ക് എത്തിക്കുന്നു വളരെ വേഗത്തിൽ എത്തിച്ചേരുന്ന ഈർപ്പം നിറഞ്ഞ കാറ്റ് വഹിച്ചീരിക്കുന്ന ജലാംശം മുഴുവം ഉറഞ്ഞുകൂടീ വലിയ മഞ്ഞുകണങ്ങളായി മാറുന്നു. കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം അല്പം ശമിക്കുന്നതോടുകൂടീ, ഈ മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന വലിയ മഞ്ഞുകണങ്ങൾ, കൂടൂതൽ ചെറിയ കണങ്ങളുമായി ഒത്തുചേർന്ന് അവയുടെ വലിപ്പം വർദ്ധിക്കുന്നു. ഭൗമോപരിതലത്തിനടത്ത് എത്തുമ്പോഴേക്കും അന്തരീക്ഷതാപനിലയിലുണ്ടകുന്ന ഉയർച്ചമൂലം ഈ മഞ്ഞുകണങ്ങൾ ഉരുകി ജലത്തുള്ളികളായി ഭൂമിയിൽ പതിക്കുന്നു. ഇതാണ് മഴ. ഈ പ്രക്രിയ സാധാരണയിലും കവിഞ്ഞ അളവിലെത്തുമ്പോഴാണ് വലിയ മേഘസ്ഫോടനം ഉണ്ടാകുന്നത്.ഇത്തരത്തിൽ വലിയ മേഘസ്ഫോടനമാണ് പെട്ടിമുടിയിൽ അന്നുണ്ടായത്