സഹപാഠി മുക്ക് ഇടിച്ചുതകർത്തു ! ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം

സംഭവത്തിൽ സഹപാഠിയായ കിഷോ൪ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു

പാലക്കാട്|ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം. ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയിലെ സാജൻ കെ ജെ എന്ന വിദ്യാർത്ഥിക്കാണ് സഹപാഠയിൽ നിന്നും മർദ്ദനമേറ്റത്.ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മ൪ദിക്കുകയായിരുന്നുവെന്ന് എഫ്ഐആ൪ പറയുന്നു. സാജൻ്റെ മൂക്കിൻറെ എല്ല് പൊട്ടി. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.സാജൻ്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോ൪ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഫെബ്രുവരി 19 ന് രാവിലെയാണ് സംഭവം നടന്നത്. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും ഒറ്റപ്പാലം പൊലീസ് പറഞ്ഞു.

You might also like

-