കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കൃത്യമായി മുന്നറിയിപ്പ് നൽകി: കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം
മുന്നറിയിപ്പുകൾ ദിവസവും മൂന്ന് തവണകളായി പുതുക്കി നൽകിയിരുന്നു. ആഗസ്റ്റ് 9ന് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത അറിയിച്ചിരുന്നു.
ഡൽഹി: കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം. തിരുവനന്തപുരം ഓഫീസ് മുഖേന ആവശ്യമായ എല്ലാ മുന്നറിയിപ്പുകളും നൽകിയിരുന്നു. വെബ്‌സൈറ്റിൽ ഇത് കൃത്യമായി പരസ്യപ്പെടുത്തിയിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
മുന്നറിയിപ്പുകൾ ദിവസവും മൂന്ന് തവണകളായി പുതുക്കി നൽകിയിരുന്നു. ആഗസ്റ്റ് 9ന് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത അറിയിച്ചിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പത്താംതീയതിയും രണ്ടു ജില്ലാകളക്ടർമാർക്ക് 14ാം തീയതിയും മുന്നറിയിപ്പ് നൽകി.