പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്‍ഡിഎഫ് മനുഷ്യശൃംഖല നാളെ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്‍ഡിഎഫ് മനുഷ്യശൃംഖല നാളെ. കേന്ദ്ര സര്‍ക്കാരും, ഗവര്‍ണ്ണറുമായി കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കെ സംസ്ഥാനത്തിന്‍റെ ശക്തിപ്രകടനമാണ് എല്‍ഡിഎഫ് പദ്ധതിയിടുന്നത്. ലീഗില്‍ നിന്നടക്കം പ്രാദേശിക പ്രവര്‍ത്തകരെ ശൃംഖലയില്‍ കണ്ണിചേര്‍ക്കാനാണ് സിപിഎം ശ്രമം. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ലക്ഷങ്ങളെ അണിനിരത്തി മനുഷ്യ ശൃംഖല കോര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം. പൗരത്വ വിഷയത്തില്‍ രാജ്യം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ പ്രതിഷേധമാണ് എല്‍ഡിഎഫ് പദ്ധതിയിടുന്നത്. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന മനുഷ്യശൃംഖലയില്‍ ഇത്തവണ പ്രതിപക്ഷത്തെ ക്ഷണിച്ചതും ശ്രദ്ധേയമായിരുന്നു.