യേശുക്രിസ്തുവിന്റെ തിരുവത്താഴ ഓർമ പുതുക്കി ലോകമെങ്ങും ക്രിസ്തവർ ഇന്ന് പെസഹാ പെരുന്നാൾ

പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു

0

തിരുവനന്തപുരം| യേശുവക്രിസ്തുവിന്റെ തിരുവത്താഴ ഓർമ പുതുക്കി ലോകമെങ്ങും ക്രിസ്തീയ ദേവാലയങ്ങളില്‍ പെസഹാ ആചരണംനടന്നു . ദേവാലയങ്ങളില്‍ നടക്കുന്ന പെസഹായുടെ ശുശ്രൂഷകളില്‍ ആയിരങ്ങള്‍ പങ്കുചേരും. മതമേലധ്യക്ഷന്മാര്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

ഓശാന ഞായറിന് കുരുത്തോല പ്രദക്ഷിണത്തോടെയാണ് വിശുദ്ധ വാരാചരണത്തിന് തുടക്കമായത്. ശിഷ്യരുമൊന്നിച്ചുള്ള അന്ത്യ അത്താഴവും എളിമയുടെ പ്രതീകമായി വാഴ്ത്തുന്ന കാല്‍കഴുകല്‍ ചടങ്ങും പെസഹ വ്യാഴത്തിന്‍റെ ഭാഗമായി അനുഷ്ഠിക്കും. വിശുദ്ധ വാരത്തിന് സമാപനംകുറിച്ച് ഉയിർപ്പിന്‍റെ പ്രത്യാശയുമായി ഞായർ ഈസ്റ്റർ ആഘോഷിക്കും. കുരിശിൽ തറക്കപ്പെട്ട ക്രിസ്തു ഉയിർത്തെഴുന്നേറ്റെന്ന വിശ്വാസമാണ് ഈസ്റ്ററിലൂടെ പുതുക്കുന്നത്.

യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.

പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ടറി അപ്പം മാർ തോമാ നസ്രാണികൾ ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് “പെസഹ പാലിൽ” മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.

ചിലയിടങ്ങളിൽ “പാല് കുറുക്ക്” (പാലുർക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റെ ദിവസമാകുമ്പോൾ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്ത് ചേർന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.കുടുംബങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായി ഇൗ ആചാരം കണക്കാക്കപ്പെട്ടിരുന്നു

You might also like

-