കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ചൈന

രണ്ട് വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കാനാണ് നീക്കമെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബെയ്ജിങ് ആസ്ഥാനമായുള്ള നാസ്ഡാക്ക് സിനോവാക് ബയോടെക്കിന്റെ (എസ്‌വിഎഒ) യൂണിറ്റും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ അംഗീകാരമുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

0

കൊറോണ വൈറസ് ലോകത്തിന്റെ ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോള്‍ ചൈനയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈന വൈറസിനെതിരായ വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

രണ്ട് വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കാനാണ് നീക്കമെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബെയ്ജിങ് ആസ്ഥാനമായുള്ള നാസ്ഡാക്ക് സിനോവാക് ബയോടെക്കിന്റെ (എസ്‌വിഎഒ) യൂണിറ്റും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ അംഗീകാരമുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

സൈനിക പിന്തുണയുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സും ഹോങ്കോങ്ങിലെ ബയോടെക് കമ്പനിയായ കാന്‍സിനോ ബയോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന്‍ പരീക്ഷണത്തിന് കഴിഞ്ഞ മാര്‍ച്ചില്‍ ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിരുന്നു.

ഒരു വാക്സിൻ പരീക്ഷണം വിജയത്തിലെത്താൻ രണ്ടു വർഷം വരെ എടുക്കും. അതുവരെ മാസ്കുകൾ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ചൈനീസ് അക്കാദമി ഓഫ് എൻജിനീയറിങിലെ അധ്യാപകനും ടിയാൻജിൻ യൂണിവേഴ്സിറ്റി ഓഫ് ട്രെഡീഷണൽ ചൈനീസ് മെഡിസിൻ പ്രസിഡന്റുമായ ഴാങ് ബോളി ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 ന്റെ വ്യാപനം പൂർണ്ണമായും തടയുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം കോവിഡ് മരണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം കവിഞ്ഞു. 19 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

You might also like

-