ചൈനയില്‍ കൊറോണ മരിച്ചവരുടെ എണ്ണം 908ആയി ഇന്നലെ മരിച്ചത് 97പേര്‍
3062പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 40,171 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 97പേര്‍മരിച്ചു. ഇതില്‍ 91പേരും വുഹാനില്‍ നിന്നുള്ളവരാണ്.
ചൈനയിലെ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ച അവസാനത്തോടെ 908 ആയി ഉയർന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്‌സി) തിങ്കളാഴ്ച അറിയിച്ചു. 3062പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 40,171 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 97പേര്‍മരിച്ചു. ഇതില്‍ 91പേരും വുഹാനില്‍ നിന്നുള്ളവരാണ്.കോറോണയുടെ പ്രഭവകേന്ദ്രമായ സെൻട്രൽ ഹുബെ പ്രവിശ്യയിൽ ഞായറാഴ്ച 91 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവിശ്യാ തലസ്ഥാനമായ വുഹാനിൽ 73 പേരും മരിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന പ്രത്യേക സംഘത്തെയും ചൈനയിലേക്ക് അയച്ചു. അതിനിടെ വ്യവസായ സ്ഥാപനങ്ങളടക്കം തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കങ്ങള്‍ ചൈന ആരംഭിച്ചു. ജീവനക്കാരെ ഘട്ടം ഘട്ടമായി എത്തിക്കാനാണ് പദ്ധതി. ചൈനീസ് പുതുവല്‍സര അവധിക്കായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതുവരെ തുറന്നിട്ടില്ല. ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലും കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ വീതം മരിച്ചു.