പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന
35 മണ്ണുമാന്തി യന്ത്രങ്ങളും പത്ത് ബുള്‍ഡോസറുകളും ഉപയോഗിച്ചാണ് നിര്‍മ്മാണം തുടങ്ങിയിട്ടുള്ളത്
വുഹാന്‍ : കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ച ഹോളിഡെ കോംപ്ലക്സിന് സമീപമാണ് ആശുപത്രി നിര്‍മിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വ്യാഴാഴ്ച രാത്രിയോടെ ആശുപത്രി നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സ്ഥലത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 100 തൊഴിലാളികള്‍ ആശുപത്രി നിര്‍മാണം തുടങ്ങി. 35 മണ്ണുമാന്തി യന്ത്രങ്ങളും പത്ത് ബുള്‍ഡോസറുകളും ഉപയോഗിച്ചാണ് നിര്‍മ്മാണം തുടങ്ങിയിട്ടുള്ളത്.