മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസ്

ലോകായുക്തയുടെ ഫുൾബെഞ്ചിന്റെതാണ് ഉത്തരവ്. ദുരിതാശ്വാസ നിധിയിലെ തുക ഉഴവൂർ വിജയന്റെയും ചെങ്ങന്നൂർ മുൻ എം എല്‍ എ രാമചന്ദ്രൻ നായരുടയും കുടുംബത്തിന് നല്‍കിയെന്നാണ് പരാതി.

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. ഹര്‍ജി സ്വീകരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസയക്കാൻ ഉത്തരവായി. ലോകായുക്തയുടെ ഫുൾബെഞ്ചിന്റെതാണ് ഉത്തരവ്. ദുരിതാശ്വാസ നിധിയിലെ തുക ഉഴവൂർ വിജയന്റെയും ചെങ്ങന്നൂർ മുൻ എം എല്‍ എ രാമചന്ദ്രൻ നായരുടയും കുടുംബത്തിന് നല്‍കിയെന്നാണ് പരാതി.

You might also like

-