ഡൽഹിയിൽ ക്രിസ്ടിൻ ദേവാലയം പൊളിച്ചു നീക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെങ്കിലും എന്താണു ചെയ്യാൻ കഴിയുകയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായി സംസാരിക്കുമെന്നു പിണറായി ഉറപ്പുനൽകിയതായി അദ്ദേഹത്തെ സന്ദർശിച്ച വികാരി ഫാ. ജോസ് കന്നുംകുഴിയും ഭാരവാഹികളും അറിയിച്ചു

0

ഡൽഹി ∙ ഛത്തർപുരിലെ ദേവാലയം പൊളിച്ചു നീക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. ആരാധനാലയങ്ങളിൽ സംഘർഷാന്തരീക്ഷം ഉണ്ടാക്കാൻ പാടില്ല.  സംസ്ഥാന സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെങ്കിലും എന്താണു ചെയ്യാൻ കഴിയുകയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായി സംസാരിക്കുമെന്നു പിണറായി ഉറപ്പുനൽകിയതായി അദ്ദേഹത്തെ സന്ദർശിച്ച വികാരി ഫാ. ജോസ് കന്നുംകുഴിയും ഭാരവാഹികളും അറിയിച്ചു.ഛത്തർപുർ അന്ദേരിയാ മോഡിലെ ലാഡോ സരായ് ലിറ്റിൽ ഫ്ലവർ സിറോ മലബാർ പള്ളി ഭാരവാഹികളുമായി മുഖ്യമന്ത്രിചർച്ച നടത്തി

സർക്കാർ സ്ഥലം കയ്യേറി അനധികൃത നിർമാണം നടത്തിയെന്നാരോപിച്ചാണു സൗത്ത് ഡൽഹി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറും സംഘവും തിങ്കളാഴ്ച പള്ളി പൊളിച്ചത്. രേഖകളെല്ലാം കൈവശമുള്ള സ്ഥലം ഒഴിപ്പിച്ചതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണു ‌ഫരീദാബാദ് രൂപതയുടെ തീരുമാനം. രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറൽ മോൺ. ജോസഫ് ഓടനാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു. ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെയും പള്ളിയിരുന്ന സ്ഥലത്തു കുർബാന അർപ്പിച്ചു. പൊലീസ് എത്തി കോവിഡ് ചട്ടം പാലിക്കണമെന്ന് അറിയിച്ചതിനാൽ മുപ്പതിൽ താഴെ പേർക്കാണു പ്രവേശനം നൽകിയത്. കഴിഞ്ഞ ദിവസം വിശ്വാസികൾ ദേശീയപാത ഉപരോധിച്ചിരുന്നു.

You might also like

-