29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ

യുവാവ് ഇപ്പോൾ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു .ഉദ്ഘാടനവേദിയിലേക്ക് മുഖ്യമന്ത്രി നടന്നു കയറുന്നതിനിടെയാണ് സദസ്സിലിരിക്കുകയായിരുന്ന റോമിയോ എം.രാജ് കൂവിയത്.

തിരുവനന്തപുരം| 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. സംഭവത്തിൽ ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോഴായിരുന്നു റോമിയോ എന്ന യുവാവ് കൂവിയത്. യുവാവ് ഇപ്പോൾ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു .ഉദ്ഘാടനവേദിയിലേക്ക് മുഖ്യമന്ത്രി നടന്നു കയറുന്നതിനിടെയാണ് സദസ്സിലിരിക്കുകയായിരുന്ന റോമിയോ എം.രാജ് കൂവിയത്.

തൊട്ടുപിന്നാലെ പോലീസ് ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുത്ത് വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. അതേസമയം കസ്റ്റഡിയിലായ യുവാവ് ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ലെന്നാണ് വിവരം. 2022-ലെ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും സൂചന.
തിരുവനന്തപുരത്തെ നിശാഗന്ധിയില്‍ ആയിരുന്നു 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം. എന്തിനായിരുന്നു ഇത്തരത്തിലൊരു പ്രതിഷേധം യുവാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

You might also like

-