അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ്​ അസം പോലീസുകാർ കൊല്ലപ്പെട്ടു

അസമിലെ കാചർ, മിസോറാമിലെ കോളാസിബ് ജില്ലകളിലെ അതിർത്തി മേഖലയിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്.

0

ഡൽഹി : അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ്​ അസം പോലീസുകാർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു . അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിലൂടെയാണ്​ ഈ വിവരം പുറത്തുവിട്ടത്,വെടിവയ്പിലും കല്ലേറിലും കാച്ചർ പോലീസ് സൂപ്രണ്ട് നിംബാൽക്കർ വൈഭവ് ചന്ദ്രകാന്ത് ഉൾപ്പെടെ 50 പേർക്കാണ് പരിക്കേറ്റത് . അതിർത്തി നിർണ്ണയിക്കാനായി അടുത്തിടെ മിസോറാം സർക്കാർ ഉപമുഖ്യമന്ത്രി താൻലൂയിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ചതാണ് സംഘർഷത്തിന് കാരണം

അസമിലെ കാചർ, മിസോറാമിലെ കോളാസിബ് ജില്ലകളിലെ അതിർത്തി മേഖലയിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. അക്രമം ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയും മിസോറാം മുഖ്യമന്ത്രി സോറംതാഗ്മയും ആവശ്യപ്പെട്ടു. അക്രമങ്ങളുടെ വീഡിയോയും ഇവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മിസോറാമിലെ ഐസ്വാൾ, കോളാസിബ്, മാമിത് എന്നീ ജില്ലകളാണ് അസമിലെ കാചർ, ഹൈലാകൻഡി, കരീംഗഞ്ച് ജില്ലകളുമായി അതിർത്തി പങ്കിടുന്നത്. ഇവിടെ വർഷങ്ങളായി ഏറ്റുമുട്ടൽ നടക്കാറുണ്ട്. കഴിഞ്ഞ ജൂണിലും ഇവിടെ സംഘർഷം ഉണ്ടായിരുന്നു.
ഞായറാഴ്ച എട്ട് കർഷകരുടെ കുടിലുകൾ അജ്ഞാതർ കത്തിച്ചതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത് . അതിർത്തി വിഷയം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നതിനു തൊട്ടുപിന്നാലെയാണ് സംഭവം.

You might also like

-