നിയത്തിൽ മാറ്റം വേണം രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ്. കോടതി വ്യവഹാരങ്ങള്‍ കൂടുതല്‍ സൗഹൃദപരമാകണം. കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയമാണ്

0

ബം​ഗളൂരു: രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ്.കോടതി വ്യവഹാരങ്ങള്‍ കൂടുതല്‍ സൗഹൃദപരമാകണം. കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും നീതി അകലെയാണ്. കേസുകള്‍ക്കായി അമിത തുക ചെലവാക്കേണ്ടി വരുന്നു. ഈ മണിക്കൂറുകളില്‍ ചര്‍ച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളിലെ മാറ്റത്തേക്കുറിച്ചാകണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

You might also like

-