ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ചെറുവള്ളി എസ്റ്റേറ്റിലെ 2263.18 ഏക്കർ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് കോടതിയെ സമീപിച്ചത്
കൊച്ചി ;ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു . ബിലീവേഴ്‌സ് ചർച്ചിനായി അയന ട്രസ്റ്റ് നൽകിയ ഹരജിയിൽ ആണ് ഉത്തരവ്. സർക്കാർ നടപടി 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വിരുദ്ധമാണെന്നായിരുന്നു ബിലീവേഴ്‌സ് ചർച്ചിന്റെ വാദം ചെറുവള്ളി എസ്റ്റേറ്റിലെ 2263.18 ഏക്കർ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കു കോട്ടയം കലക്ടർക്ക് അനുവാദം നൽകി റവന്യു സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വർഷങ്ങളായി തർക്കമുള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77 വകുപ്പ് അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഏറ്റെടുക്കാനായിരുന്നു നിർദേശം.
എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കായതിനാല്‍ കോടതിയില്‍ നഷ്ടപരിഹാര തുക കെട്ടിവെയ്ച്ച് ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. തങ്ങളുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുമ്പാേൾ നഷ്ടപരിഹാരം നൽകേണ്ടത് തങ്ങൾക്കാണ്, ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഹരജി പാല സബ് കോടതിയിൽ നിലവിലുണ്ട്. ഇതിൽ തീർപ്പാകും മുമ്പെ തങ്ങളുടെ ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇത് നിയമപരമല്ലെന്നും ഹരജിക്കാർ വാദിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലേതെന്ന് സര്ക്കാരും കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനെന്തിനാണ് നഷ്ടപരിഹാരം നല്കുന്നതെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്തത്. ഹരജി വീണ്ടും ഈ മാസം 21ന് പരിഗണിക്കും