ഇന്ന് ചെറിയ പെരുന്നാള്‍ ശാരീരിക അകലം പാലിച്ചും മാനസിക ഒരുമമയിൽ കൈകോര്‍ത്ത് ഈദുല്‍ ഫിത്വര്‍
വീടുകളില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള പെരുന്നാള്‍ ആഘോഷത്തിനപ്പുറം മറ്റൊന്നുമില്ല. കുഞ്ഞിക്കൈകളില്‍ മൈലാഞ്ചി ചന്തം നിറഞ്ഞു. പുത്തനുടുപ്പുകളില്ല.പരസ്പരം ആശ്ലേഷിച്ച് ഈദ് സന്ദേശങ്ങള്‍ കൈമാറുന്ന മനോഹരമായ കാഴ്ചകളില്ലാത്ത പെരുന്നാള്‍ ദിനമാണ് വിശ്വാസികള്‍ക്കിത്
ന്യൂസ് ഡെസ്ക് :ഇസ്‍ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഈദ് ഗാഹുകളും പള്ളികളിലെ നമസ്കാരങ്ങളും ഒന്നുമില്ലാത്ത പെരുന്നാള്‍ പുലരിയാണ് ഇത്തവണ. റമദാന്‍ 30 പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ഈദുല്‍ ഫിത്വര്‍ എത്തുന്നത്.
ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ കടന്നെത്തുമ്പോള്‍ വിശ്വാസികള്‍ക്ക് ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ. ഈ ദുരിത കാലം നടന്നു കയറാന്‍ നാഥന്‍ തുണായകണമേയെന്ന്. വീടുകളില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള പെരുന്നാള്‍ ആഘോഷത്തിനപ്പുറം മറ്റൊന്നുമില്ല. കുഞ്ഞിക്കൈകളില്‍ മൈലാഞ്ചി ചന്തം നിറഞ്ഞു. പുത്തനുടുപ്പുകളില്ല.പരസ്പരം ആശ്ലേഷിച്ച് ഈദ് സന്ദേശങ്ങള്‍ കൈമാറുന്ന മനോഹരമായ കാഴ്ചകളില്ലാത്ത പെരുന്നാള്‍ ദിനമാണ് വിശ്വാസികള്‍ക്കിത്. സക്കാത്ത് വിഹിതം അര്‍ഹരായവര്‍ക്ക് നല്‍കി, ദുരിത കാലത്തില്‍ ശാരീരിക അകലം പാലിച്ചും മാനസികമായ ഒരുമയോടെയും കൈകോര്‍ക്കുകയാണ് വിശ്വാസികള്‍.വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധിയോടെയാണ് ഓരോ വിശ്വാസികളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. കോവിഡ് വ്യാപന ഭീഷണിയിൽ പ്രാർഥനകൾ വീടുകളിലാക്കി. ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ കേരളത്തിൽ ലോക്ക്ഡൗണിൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു
അതേസമയം കർശന നിയന്ത്രണങ്ങൾക്കിടയിൽ മുഴുവൻ ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഗൾഫിൽ എവിടെയും പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാവില്ല. വീടുകളിൽ ആഘോഷത്തിനായി ഒത്തുചേരുന്നതിനും നിയന്ത്രണമുണ്ട്.ഒരു ദിവസം വൈകി റമദാൻ ആരംഭിച്ച ഒമാൻ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളും ഇന്ന് ഈദുൽ ഫിത്വറിനെ വരവേൽക്കുകയാണ്. കോവിഡ് മുൻകരുതലിന്റെ ഭാഗമായി പെരുന്നാളിന്റെ പതിവ് കാഴ്ചകളൊന്നും ഇല്ലാത്ത ഈദാണ് ഇന്ന്. പള്ളികളിൽ തക്ബീറിന്റെ സംപ്രേഷണം മാത്രമേ ഉണ്ടാകൂ. നമസ്കാരമുണ്ടാവില്ല. ഈദ്ഗാഹുകളും വിശ്വാസികളില്ലാതെ ഒഴിഞ്ഞുകിടക്കും. താമസയിടങ്ങളിൽ പെരുന്നാൾ നമസ്കരിക്കാനാണ് മതകാര്യ വകുപ്പുകൾ ഫത്‍വ നൽകിയിരിക്കുന്നത്. അങ്ങനെ പെരുന്നാളിന്റെ പൊലിമകളൊന്നും തന്നെ ഇത്തവണയില്ല.
ആശംസ കൈറുന്നതും പെരുന്നാൾ സമ്മാനങ്ങൾ കൈമാറുന്നതും ഓൺലൈനാക്കണം എന്നാണ് നിർദേശം. കുട്ടികളും പ്രായമായവരും മറ്റുള്ളവരുമായി ഇടപഴകുന്നത് പൂർണമായും ഒഴിവാക്കണം. വീടുകളിലും പുറത്തും ആളുകൾ ഒത്തുകൂടി ആഘോഷം സംഘിടിപ്പിച്ചാൽ കനത്ത പിഴ നൽകേണ്ടിവരും. ഫിത്വർ സകാത്ത് കൈമാറിയും ഭക്ഷണമെത്തിച്ചും പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ വിവിധ സാമൂഹിക സംഘടനകൾ ഗൾഫിലും സജീവമാണ്.