ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവാവ് പോലീസ് പിടിയിൽ,തട്ടിപ്പിന്റെ കഥകൾ പുറംലോകമറിഞ്ഞത് ഇന്ത്യാവിഷൻ മീഡിയയിലൂടെ
. അമ്പലക്കര സ്വദേശിയുടെ കയ്യിൽനിന്നും ഭാര്യക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു 11 ലക്ഷം രൂപയും, വാളകം സ്വദേശിയായ റിട്ടയേർഡ് അധ്യാപികയിൽ നിന്നും മകന് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്തു 15 ലക്ഷം രൂപയും പത്തനാപുരം പിടവൂർ സ്വദേശിയിൽ നിന്നും നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശിൽ കൊണ്ടുപോയി 8.5 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു.
കൊട്ടാരക്കര:കൊച്ചി മെട്രോ . എയർ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ പേര് പറഞ്ഞായിരുന്നു കൊട്ടാരക്കര വാളകം സ്വദേശി ജിജോ ബാബുവിന്റെ തൊഴിൽ തട്ടിപ്പ്. ചില സ്ഥാപനങ്ങളുടെ പേരിൽ വ്യാജ നിയമന ഉത്തരവ് പോലും നൽകി. തട്ടിപ്പിനിരയായ ഓരോ വ്യക്തിയിൽ നിന്നും വാങ്ങിയിരുന്നത് ലക്ഷങ്ങൾ. ഇയാൾ നടത്തിയ തട്ടിപ്പ് ഇന്ത്യവിഷൻ മീഡിയയാണ് പുറംലോകത്തെത്തിക്കുന്നത്.തട്ടിപ്പിനെക്കുറിച്ച് പരാതി ഉയർന്നതോടെ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. ഇതോടെ മറ്റ് ചില സുപ്രധാന വിവരങ്ങളും പൊലീസിന് ലഭിച്ചു. അമ്പലക്കര സ്വദേശിയുടെ കയ്യിൽനിന്നും ഭാര്യക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു 11 ലക്ഷം രൂപയും, വാളകം സ്വദേശിയായ റിട്ടയേർഡ് അധ്യാപികയിൽ നിന്നും മകന് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്തു 15 ലക്ഷം രൂപയും പത്തനാപുരം പിടവൂർ സ്വദേശിയിൽ നിന്നും നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശിൽ കൊണ്ടുപോയി 8.5 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു.
ഇവരെ കൂടാതെ കൂടുതൽ ആൾക്കാർ ബിജു ബാബുവിൻറെ വഞ്ചനയ്ക്ക് ഇരയായതായി പോലീസ് സംശയിക്കുന്നു. കോടികളുടെ തൊഴിൽ തട്ടിപ്പ് നടന്നതായാണ് സൂചന. പ്രതി പിടിയിലായതിനു പിന്നാലെ ഇയാൾക്കെതിരെ 11 പേർ കൂടി പരാതി നൽകി. തിരുവനന്തപുരത്തെ ഒരു പ്രാദേശിക നേതാവും തട്ടിപ്പ് സംഘത്തിലുള്ളതായി പോലീസ് കരുതുന്നു. ദുരൂഹമാണ് ഇരുപത്തിയൊൻപതുകരനായ ജിജോ ബാബുവിന്റെ ജീവിതം. ഓരോ തട്ടിപ്പിനും വ്യത്യസ്ത മേഖലയിലുള്ളവരെയാണ് കൂട്ടാളികളാക്കിയിട്ടുള്ളത്. വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഇയാൾ നന്നായി മനസ്സിലാക്കിയിരുന്നു.ഒളിവിൽപ്പോലും ആഢംബര ജീവിതമാണ് നയിച്ചത്. ബാങ്കിടപാടുകളും അനവധി. ഡൽഹി വരെ നീളുന്നതാണ് തട്ടിപ്പ് ശൃംഖല. കൊട്ടാരക്കര എസ് ഐ രാജീവ്, ഓമനക്കുട്ടൻ, സിപിഒ സലില്‍ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി അടൂർ ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി തിരിച്ചറിഞ്ഞത്. ഇതിനെത്തുടർന്ന് കൊട്ടാരക്കര എസ് ഐ സാബുജി മാസ്, ഡാൻസാഫ് അംഗങ്ങളായ എസ് ഐ രാധാകൃഷ്ണൻ ആശിഷ് കോഹൂർ, ശിവശങ്കരപ്പിള്ള, സജി ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അടൂരിലെ വീട്ടിൽ നിന്നും പിടികൂടിയത്