വാക്‌സിൻ നയത്തിൽ മാറ്റം; 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ

രാജ്യത്ത് പുതുതായി രണ്ട് വാക്സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു

0

രാജ്യത്തെ വാക്സീൻ നയത്തിൽ മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന നിർണായകപ്രഖ്യാപനവും മോദി നടത്തി. രാജ്യത്ത് പുതുതായി രണ്ട് വാക്സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഏഴ് കമ്പനികൾ വാക്സീനുകൾ നിർമിക്കുന്നുണ്ട്. നേസൽ വാക്സീൻ – മൂക്കിലൂടെ നൽകുന്ന വാക്സീനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ വാക്സിൻ മാത്രമാണ് എക പ്രതിരോധ കവചമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ വേഗത്തിൽ ലഭ്യമാക്കുന്നതിൽ ശ്രദ്ധ വയ്ക്കുന്നുവെന്നും വാക്സിനിനെഷൻ നൂറ് ശതമാനം ആളുകൾക്കും നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മിഷൻ ഇന്ദ്രധനുഷ് എല്ലാവർക്കും വേഗത്തിൽ വാക് സിൻ ലഭ്യമക്കാനുള്ള ശ്രമമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് നൂറ് വർഷത്തിനിടയിലെ എറ്റവും മോശം സാഹചര്യമാണ് ഉണ്ടായത്. ചരിത്രത്തിൽ ഇതുവരെ അനുഭവിയ്ക്കാത്ത വിഷമതകൾ നേരിട്ടു.
മെഡിക്കൽ ഒക്സിജന് ഉണ്ടായത് ഇതുവരെ അനുഭവപ്പെടാത്ത ആവശ്യഗതയാണ്. – പ്രധാനമന്ത്രി പറഞ്ഞു.

 

You might also like

-