” ചുമതലകൾ നൽകാതെ ഒഴുവാക്കിഒരിടത്തുനിന്ന് എന്നെ ഇറക്കിവിടുക പോലും ചെയ്തു.. ” പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
ചാണ്ടി ഉമ്മൻ പ്രതികരിച്ചു പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുകൊണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം| പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. “എല്ലാവർക്കും ചുമതലകൾ നൽകി, എനിക്ക് ചുമതല തന്നില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലാ ” ചാണ്ടി ഉമ്മൻ പ്രതികരിച്ചു പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുകൊണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
“ഉപതിരഞ്ഞടുപ്പില്‍ പാലക്കാട്ട് മാത്രമല്ല, വയനാട്ടിലും ചേലക്കരയിലും ഒന്നും എനിക്ക് ഒരു ഉത്തരവാദിത്വവും തന്നില്ല. ഒരു പഞ്ചായത്തിന്റെ ചുമതല പോലും എനിക്ക് ഒരു ഉത്തരവാദിത്വവും തന്നില്ല. ഒരു പഞ്ചായത്തിന്റെ ചുമതല പോലും എനിക്കില്ലായിരുന്നു. ഒരിടത്തുനിന്ന് എന്നെ ഇറക്കിവിടുക പോലും ചെയ്തു. അതിലെ അതിലെ സ്വാഭാവികമായ വിഷമം പ്രകടിപ്പിച്ചെന്നേ ഉള്ളൂ. എന്റെ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് എം.എല്‍.എമാര്‍ക്ക് ചുമതല ഉണ്ടായിരുന്ന പഞ്ചായത്തുപോലും പഞ്ചായത്തുപോലും ഉണ്ടായിരുന്നു. എന്നുവെച്ച് ഞാന്‍ പ്രവര്‍ത്തനത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം എല്ലായിടത്തും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാട്ടില്‍ പന്ത്രണ്ടു ദിവസം താമസിച്ച് പ്രവര്‍ത്തിച്ചു, എന്റെ നേതാവിനോടുള്ള പ്രത്യേക താല്‍പര്യം കാരണം.മനപ്പൂര്‍വം മാറ്റിനിര്‍ത്തിയതാണെന്ന് കരുതുന്നില്ല, ഒരുപക്ഷേ വിട്ടുപോയതും ആകാം. എന്നോട് ആര്‍ക്കെങ്കിലും വ്യക്തിവൈരാഗ്യം ഉള്ളതായി കരുതുന്നില്ല. ചാണ്ടി ഉമ്മന് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞതില്‍ സന്തോഷം. :-ചാണ്ടി ഉമ്മൻ പറഞ്ഞു
പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണമെന്നും ചാണ്ടി ഉമ്മൻ ആവര്‍ത്തിച്ചു.