ജാർഖണ്ഡിൽ ചംപയ് സോറൻ മുഖ്യമന്ത്രിയാകും സത്യപ്രതിജ്ഞ ഇന്ന്
പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജിയെത്തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ആശങ്ക നിലനിൽക്കുകയായിരുന്നു.
റാഞ്ചി | നാടകീയതകൾക്കൊടുവിൽ ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കുന്നതിൽ അനിശ്ചിതത്വം നീങ്ങി. പുതിയ സർക്കാർ ഉണ്ടാക്കാൻ ഗവർണർ അനുമതി നൽകി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ചംപയ് സോറനെ ഗവർണർ ക്ഷണിച്ചു. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജിയെത്തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ആശങ്ക നിലനിൽക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള തന്റെ ആവശ്യം എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്ന് ചംപയ് സോറൻ ഗവർണറോട് ആവശ്യപ്പെടുകയായിരുന്നു.
‘ഞങ്ങൾ അദ്ദേഹത്തെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചു’. എപ്പോൾ സത്യപ്രതിജ്ഞ ചെയ്യണമെന്ന് അവർ തീരുമാനിക്കുമെന്നാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നിതിൻ മദൻ കുൽക്കർണി വ്യക്തമാക്കിയത്. സർക്കാരിൻ്റെ ഭൂരിപക്ഷം തെളിയിക്കാൻ ചംപയ് സോറന് 10 ദിവസത്തെ സമയം അനുവദിച്ചതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യത്തെ തുടർന്നാണ് സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കുന്നത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്താണ് ഹർജി.
നടപടിക്രമങ്ങൾ ലംഘിച്ചാണ് അറസ്റ്റ് എന്നായിരുന്നു ഹേമന്ദ് സോറന് വേണ്ടി ഹാജരായ കപിൽ സിബലിൻ്റെ പ്രധാന വാദം. ഹേമന്ദ് സോറനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജി ഇന്ന് റാഞ്ചി പിഎംഎൽഎ കോടതി പരിഗണിക്കും. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലാകുന്നത്. ഹേമന്ത് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 10 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. ഇഡിയുടെ കസ്റ്റഡി ആവശ്യം ഇന്ന് കോടതി പരിഗണിക്കും.അതേസമയം ഭരണ പ്രതിസന്ധി നേരിടുന്ന ഝാര്‍ഖണ്ഡില്‍ റിസോര്‍ട്ട് രാഷ്ട്രീയം. ജെഎംഎം, കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം. ബിജെപി അട്ടിമറിനീക്കം നടത്തുന്നതായി ജെഎംഎം ആരോപിച്ചു.ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ബിജെപി ഭരണ അട്ടിമറി നീക്കങ്ങള്‍ നടത്തുന്നതയാണ് ജെഎംഎം പാര്‍ട്ടിയുടെ ആരോപണം.അഭൂഹങ്ങള്‍ ശക്തമായതോടെ ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങി.