കൊറോണ ,ചൈനയിൽനിന്നുള്ള ഇന്ത്യ സന്ദർശനം ഇന്ത്യ വിലക്കി
ആശങ്കാജകമായ തരത്തിൽ കൊറോണ പടരുന്നതോടെയാണ് യാത്രാവിലക്കുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ മൂന്നു പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ മൂന്നു കേസുകളും കേരളത്തിലാണ്. തൃശൂർ, ആലപ്പുഴ, കാസർകോട്
കൊൽക്കത്ത: ചൈനയിൽനിന്നുള്ളവർക്ക് യാത്രാവിലക്കുമായി ഇന്ത്യ. വിമാനങ്ങളിൽ ചൈനയിൽനിന്നുള്ളവരെ കയറ്റരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇമിഗ്രേഷൻ ബ്യൂറോ നിർദേശം നൽകിയിരിക്കുന്നത്. ചൈനയിൽനിന്നുള്ള ഒരു യാത്രക്കാരെയും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ കയറ്റരുത്. അടിയന്തരമായി ഇത് പ്രാബല്യത്തിൽ വരുത്തണമെന്നാണ് വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ആശങ്കാജകമായ തരത്തിൽ കൊറോണ പടരുന്നതോടെയാണ് യാത്രാവിലക്കുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ മൂന്നു പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ മൂന്നു കേസുകളും കേരളത്തിലാണ്. തൃശൂർ, ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചത്.ചൈനയ്ക്കും ഫീലിപ്പൈൻസിനും പുറമെ ഹോങ്കോങ്ങിലും കൊറോണ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഹോങ്കോങ്ങിൽ 39കരാനാണ് കൊറോണ ബാധയെ തുടർന്ന് മരിച്ചത്. കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 425 ആയി.