കേന്ദ്ര സര്‍ക്കാറിന്റെ വൈദ്യുതി 2018 ബില്ല് രാജ്യത്തിന്റെ ഫെഡറല്‍ ഭരണ വ്യവസ്ഥയെ തകര്‍ക്കു എം എം മണി

വൈദ്യുതി മന്ത്രി എം.എം.മണി സംസ്ഥാന വൈദ്യുതി മന്ത്രിമാര്‍ക്ക് കത്തെഴുതി. വൈദ്യുതി നിയമഭേദഗതിക്കെതിരെ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നില്‍ക്കുക.

0

തിരുവനന്തപുരം :വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള വൈദ്യുതി (ഭേദഗതി) 2018 ബില്ല് രാജ്യത്തിന്റെ ഫെഡറല്‍ ഭരണ വ്യവസ്ഥയെ തകര്‍ക്കുന്നതും കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതുമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ തിരുത്തിക്കുന്നതിന് സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഇടപെടണമെന്നും വൈദ്യുതി മന്ത്രി ശ്രീ എം.എം. മണി സംസ്ഥാന വൈദ്യുതി മന്ത്രിമാര്‍ക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

വൈദ്യതി നിയമം ഭേദഗതി ചെയ്യുന്നതിന് 2014ല്‍ കൊണ്ടുവന്ന ഭേദഗതിയില്‍ ഉള്‍പ്പെട്ടിരുന്ന വിതരണ രംഗം വിഭജിച്ച് വിതരണം സപ്ലൈ എന്നിങ്ങനെ പ്രത്യേകം കമ്പനികളാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതിന് അവസരം നല്‍കുന്ന നിലയില്‍ മാറ്റിയിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതോടൊപ്പം കൊണ്ടുവന്നിട്ടുള്ള മറ്റു നിര്‍ദ്ദേശങ്ങള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. ക്രോസ് സബ്‌സിഡി മൂന്നു വര്‍ഷംകൊണ്ട് ഒഴിവാക്കണമെന്ന നിബന്ധന സംസ്ഥാനത്തെ കാര്‍ഷിക ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ കുറഞ്ഞത് രണ്ടു മടങ്ങ് വര്‍ദ്ധനവാണ് വരുത്തുക. രാജ്യത്ത് കോടിക്കണക്കിന് വീടുകള്‍ക്ക് വൈദ്യുതിബന്ധം ലഭിച്ചിട്ടില്ലെന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്ഥമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്ക താങ്ങാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും.

ദേശീയ താരീഫ് നയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്നതും വലിയ താരീഫ് വര്‍ദ്ധനക്കാണ് വഴിവെക്കുക. പ്രത്യേക സഹായം ആവശ്യമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സബ്‌സിഡികള്‍ ബില്ലില്‍ കുറവ് ചെയ്യാതെ നേരിട്ട് ബാങ്ക് അകൗണ്ടിലേക്ക് നല്‍കണമെന്ന നിബന്ധന സംസ്ഥാനങ്ങളുടെ ദയനീയമായ സാമ്പത്തിക സ്ഥിതി വെച്ച് പ്രായോഗികമല്ല. ക്രോസ് സബ്‌സിഡി ഒഴിവാക്കണമെന്ന വ്യവസ്ഥ 2003 നിയമത്തില്‍ ഉണ്ടായിരുന്നതും പ്രായോഗികമല്ലാത്തതിനാല്‍ 2007ല്‍ ഭേദഗതി ചെയ്തു നീക്കം ചെയ്യേണ്ടി വന്നതുമാണെന്ന് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

വൈദ്യുതി മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിപ്പിക്കുന്നതിനുള്ള നീക്കമാണ് ഭേദഗതി നിര്‍ദ്ദേശത്തില്‍ ഉള്ളത്. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനെ നിയമിക്കുന്നതിനുള്ള അധികാരവും ഇന്റര്‍മീഡിയറി കമ്പനികള്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നതുമൊക്കെ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനുള്ള നീക്കം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ കവരുന്നതാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയമഭേദഗതി നിര്‍ദ്ദേശത്തില്‍ ആവശ്യമായ മറ്റങ്ങള്‍ വരുത്തുന്നതിന് സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഇടപെടേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാരുകള്‍ ഒന്നിച്ച് ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും ശ്രീ. എം.എം. മണി കത്തില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ( കത്തിന്റെ പകര്‍പ്പ് അടക്കം ചെയ്യുന്നു.)

തിരുവനന്തപുരം വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള വൈദ്യുതി (ഭേദഗതി) 2018 ബില്ല് രാജ്യത്തിന്റെ ഫെഡറല്‍ ഭരണ വ്യവസ്ഥയെ തകര്‍ക്കുന്നതും കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതുമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ തിരുത്തിക്കുന്നതിന് സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഇടപെടണമെന്നും വൈദ്യുതി മന്ത്രി ശ്രീ എം.എം. മണി സംസ്ഥാന വൈദ്യുതി മന്ത്രിമാര്‍ക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

വൈദ്യതി നിയമം ഭേദഗതി ചെയ്യുന്നതിന് 2014ല്‍ കൊണ്ടുവന്ന ഭേദഗതിയില്‍ ഉള്‍പ്പെട്ടിരുന്ന വിതരണ രംഗം വിഭജിച്ച് വിതരണം സപ്ലൈ എന്നിങ്ങനെ പ്രത്യേകം കമ്പനികളാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതിന് അവസരം നല്‍കുന്ന നിലയില്‍ മാറ്റിയിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതോടൊപ്പം കൊണ്ടുവന്നിട്ടുള്ള മറ്റു നിര്‍ദ്ദേശങ്ങള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. ക്രോസ് സബ്‌സിഡി മൂന്നു വര്‍ഷംകൊണ്ട് ഒഴിവാക്കണമെന്ന നിബന്ധന സംസ്ഥാനത്തെ കാര്‍ഷിക ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ കുറഞ്ഞത് രണ്ടു മടങ്ങ് വര്‍ദ്ധനവാണ് വരുത്തുക. രാജ്യത്ത് കോടിക്കണക്കിന് വീടുകള്‍ക്ക് വൈദ്യുതിബന്ധം ലഭിച്ചിട്ടില്ലെന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്ഥമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്ക താങ്ങാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും.

ദേശീയ താരീഫ് നയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്നതും വലിയ താരീഫ് വര്‍ദ്ധനക്കാണ് വഴിവെക്കുക. പ്രത്യേക സഹായം ആവശ്യമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സബ്‌സിഡികള്‍ ബില്ലില്‍ കുറവ് ചെയ്യാതെ നേരിട്ട് ബാങ്ക് അകൗണ്ടിലേക്ക് നല്‍കണമെന്ന നിബന്ധന സംസ്ഥാനങ്ങളുടെ ദയനീയമായ സാമ്പത്തിക സ്ഥിതി വെച്ച് പ്രായോഗികമല്ല. ക്രോസ് സബ്‌സിഡി ഒഴിവാക്കണമെന്ന വ്യവസ്ഥ 2003 നിയമത്തില്‍ ഉണ്ടായിരുന്നതും പ്രായോഗികമല്ലാത്തതിനാല്‍ 2007ല്‍ ഭേദഗതി ചെയ്തു നീക്കം ചെയ്യേണ്ടി വന്നതുമാണെന്ന് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

വൈദ്യുതി മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിപ്പിക്കുന്നതിനുള്ള നീക്കമാണ് ഭേദഗതി നിര്‍ദ്ദേശത്തില്‍ ഉള്ളത്. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനെ നിയമിക്കുന്നതിനുള്ള അധികാരവും ഇന്റര്‍മീഡിയറി കമ്പനികള്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നതുമൊക്കെ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനുള്ള നീക്കം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ കവരുന്നതാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയമഭേദഗതി നിര്‍ദ്ദേശത്തില്‍ ആവശ്യമായ മറ്റങ്ങള്‍ വരുത്തുന്നതിന് സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഇടപെടേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാരുകള്‍ ഒന്നിച്ച് ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും ശ്രീ. എം.എം. മണി കത്തില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ( കത്തിന്റെ പകര്‍പ്പ് അടക്കം ചെയ്യുന്നു.)

You might also like

-