കേന്ദ്ര ബജറ്റ് ഇന്ന്..തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും ?
രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് എത്തുന്നത്.തുടർച്ചയായി ആറാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുക.
ഡല്‍ഹി| ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര ബജറ്റ് ഇന്ന്. ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് എത്തുന്നത്.തുടർച്ചയായി ആറാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റിൽ അടിസ്ഥാന പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകൾ, യുവാക്കൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. കാർഷിക മേഖലയ്ക്കും ഗുണകരമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം
രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കിയ മുന്നേറ്റം അതേ പടി നിലനിര്‍ത്താനാകും ധനമന്ത്രി ശ്രമിക്കുക. ഇടക്കാല ബജറ്റ് എന്നത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് അതിന്‍റെ മുന്‍ഗണനകളെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി യോജിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ ബജറ്റിനെ ഉപയോഗിക്കാൻ സത്യതയുണ്ട്