കൊറോണ ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നല്‍കുമെന്ന് കേന്ദ്രം

കൊറോണ രോഗബാധയെ പ്രഖ്യാപിത ദുരന്തം എന്ന നിലയ്ക്കാണ് കാണുക

0

ന്യൂഡല്‍ഹി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. കൊറോണ രോഗബാധയെ പ്രഖ്യാപിത ദുരന്തം എന്ന നിലയ്ക്കാണ് കാണുക. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് ചികിത്സയ്ക്ക് സഹായവും നല്‍കും. കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം രൂക്ഷമാകുമ്ബോള്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും ശക്തമാക്കി. കൊറോണ ബാധ പരിശോധിക്കാനുള്ള രണ്ടു ലക്ഷം കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ 16 വിദേശികള്‍ ഉള്‍പ്പെടെ 81 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

You might also like

-