കേരളത്തിൽ നിപ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്
ഡൽഹി |കേരളത്തിൽ നിപ വീണ്ടും സ്ഥികരിച്ചതിന് പിന്നാലെ അയൽ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി കേന്ദ്രം. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. നിപ സാഹചര്യങ്ങൾ സംസ്ഥാനങ്ങൾ സൂഷ്മമായി വിലയിരുത്തണമെന്നും കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.
കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കർണാടക സർക്കാരിൻ്റെ അഭ്യർത്ഥന. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഈ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ അതിർത്തയിൽ കേരളത്തിൽ നിന്നുള്ള വാഹങ്ങൾക്ക് പരിശോധന കര്ശനമാക്കിയിരിക്കുകയാണ്