കാശ്മീരിൽ തെരെഞ്ഞെടുപ്പ് 24ന്സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം.

16 കക്ഷിനേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തുമാറ്റുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്.

0

ഡൽഹി :കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയ സുപ്രധാന തീരുമാനത്തിന് രണ്ടു വർഷം തികയാനിരിക്കെ സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം. 24ന് ഡൽഹിയിലാണ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കശ്മീർ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുനൽകുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് സൂചനയുണ്ട്. ഈ വർഷം അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുനു മുന്നോടിയായാണ് പുതിയ നീക്കം നടക്കുന്നതെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സർവകക്ഷി യോഗം നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് യോഗം.

പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല എന്നിവർക്ക് യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നാളെ പാര്‍ട്ടി നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് മെഹബൂബ പ്രതികരിച്ചിരിക്കുന്നത്. ഒൻപതു പാർട്ടികൾക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടുണ്ട്. 16 കക്ഷിനേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തുമാറ്റുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഇതിനുശേഷം കടുത്ത രാഷ്ട്രീയ അസ്ഥിരതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുനൽകുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സർവകക്ഷി യോഗമെന്നാണ് വിവരം. ഇതിൽ കശ്മീർ, ജമ്മു മേഖലകളിൽനിന്നുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും

You might also like

-