എന്‍.ഐ.എ ആവശ്യപ്പെട്ട ശിവശങ്കറിന്‍റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് കൈമാറിയേക്കും

എൻ ഐ എ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ കൈമാറാൻ ചിഫ് സെകട്ടറി ഉത്തരവിട്ടിരുന്നു ഇതുപ്രകാരമാണ് പൊതുഭരണ വകുപ്പ് ദൃശ്യങ്ങൾ കൈമാറുന്നത് . കേസിൽ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് ദൃശങ്ങൾ ശേഖരിക്കുന്ന

0

തിരുവനന്തപുരം : സ്വർണക്കടത്തു കേസിൽ നിര്ണായകമായേക്കാവുന്ന
സി സി ടി വി ദൃശ്യങ്ങൾ ഇന്ന് എൻ ഐ എ ക്ക് കൈമാറിയേക്കും മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഓഫീസിലെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എ ഇന്ന് പൊതുഭരണ വകുപ്പിൽ നിന്ന് ശേഖരിക്കും . എൻ ഐ എ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ കൈമാറാൻ ചിഫ് സെകട്ടറി ഉത്തരവിട്ടിരുന്നു ഇതുപ്രകാരമാണ് പൊതുഭരണ വകുപ്പ് ദൃശ്യങ്ങൾ കൈമാറുന്നത് . കേസിൽ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് ദൃശങ്ങൾ ശേഖരിക്കുന്നത്
സ്വർണ്ണ കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറിനെ കണ്ടിരുന്നോ, ശിവശങ്കറിനെ കൂടാതെ മറ്റാരുടെയെങ്കിലും സഹായം ഇവർ തേടിയിരുന്നോ, സ്വപ്നയും സന്ദീപും ഒളിവിൽ പോയപ്പോൾ ഇവരുടെ കൂട്ടാളികളാരെങ്കിലും ശിവശങ്കറിന്റെ മുന്നിലെത്തിയോ ഇത്തരം കാര്യങ്ങളിൽ വൈകാതെ വരുത്തുന്നതിനാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്
ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം എത്തിയത് ജൂൺ 30 നാണ്. ജൂലൈ ഒന്ന് മുതൽ ജൂലൈ 12 വരെയുളള ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിൽ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശിവശങ്കർ പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടാമത് ചോദ്യം ചെയ്യാനാണ് കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കൂടാതെ സ്വപ്നയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത മെയിലുകളും വാട്ട് സാപ്പ് സന്ദേശങ്ങളും വീണ്ടെടുത്തിട്ടുണ്ട്.

You might also like

-